ബാക്കിയുള്ളത് രണ്ടരമാസം, ഇനി വേണ്ടത് 19,000 കോടി രൂപ; വാര്‍ഷിക പദ്ധതി നടത്തിപ്പ് പൂർത്തിയായത് 50 ശതമാനം മാത്രം

ബാക്കിയുള്ളത് രണ്ടരമാസം, ഇനി വേണ്ടത് 19,000 കോടി രൂപ; വാര്‍ഷിക പദ്ധതി നടത്തിപ്പ് പൂർത്തിയായത് 50 ശതമാനം മാത്രം

കേന്ദ്രം നല്‍കേണ്ടത് പൂര്‍ണമായും നല്‍കിയാല്‍ പ്രതിസന്ധി പരിഹരിക്കപ്പെടും. പക്ഷേ അതില്‍ വലിയ പ്രതീക്ഷയൊന്നും സംസ്ഥാന സര്‍ക്കാര്‍ വച്ചുപുലര്‍ത്തുന്നില്ല

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കിട്ട ചര്‍ച്ചകളിലാണ്. വാര്‍ഷിക പദ്ധതി നടത്തിപ്പ് പൂര്‍ത്തിയാകാന്‍ ഇനി രണ്ടര മാസം മാത്രമാണ് സമയം. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ട്രഷറി നിയന്ത്രണം ഒരുഭാഗത്ത് തുടരുകയാണ്. വാര്‍ഷിക പദ്ധതി നടത്തിപ്പ് പൂര്‍ത്തിയാക്കാന്‍ ഇനിയും 19,000 കോടി രൂപയോളം കണ്ടെത്തണമെന്നാണ് കണക്ക്. ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ ബുദ്ധിമുട്ടുന്ന സര്‍ക്കാര്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഇനിയുള്ള ചെലവുകള്‍ എങ്ങനെ നേരിടും.

പ്ലാനിംഗ് ബോര്‍ഡ് പ്ലാന്‍ സ്‌പെയ്‌സിലെ കണക്ക് പ്രകാരം വാര്‍ഷിക പദ്ധതിയ്ക്കായി മാറ്റിവച്ച 38,629.19 കോടി രൂപയില്‍ 51.46 ശതമാനം ചെലവഴിച്ചു കഴിഞ്ഞു. ഇനി 48.54 ശതമാനം വരും മാസങ്ങളില്‍ ചെലവഴിക്കണം. അതായത് 18,750.60 കോടി രൂപ രണ്ടരമാസത്തില്‍ കണ്ടെത്തേണ്ടി വരും. 8258 കോടി രൂപയുടെ തദ്ദേശ പദ്ധതി വിനിയോഗം 48.22 ശതമാനമാണ്. തദ്ദേശം ഒഴികെയുള്ള 22122 കോടി രൂപയില്‍ 53 ശതമാനം ചെലവഴിച്ചിട്ടുണ്ട്. കൂടാതെ 8259 കോടി രൂപയുടെ കേന്ദ്ര സഹായ പദ്ധതികളിലും 50 ശതമാനവും ചെലവഴിച്ചു.

ബാക്കിയുള്ളത് രണ്ടരമാസം, ഇനി വേണ്ടത് 19,000 കോടി രൂപ; വാര്‍ഷിക പദ്ധതി നടത്തിപ്പ് പൂർത്തിയായത് 50 ശതമാനം മാത്രം
'തല്ലും തലോടലും ഒരുമിച്ചുവേണ്ട; വിരുന്നുകള്‍ പ്രഹസനം, സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം വേണം': ബിജെപിക്കെതിരെ കെസിബിസി

കേന്ദ്രം നല്‍കേണ്ടത് പൂര്‍ണമായും നല്‍കിയാല്‍ പ്രതിസന്ധി പരിഹരിക്കപ്പെടും. പക്ഷേ അതില്‍ വലിയ പ്രതീക്ഷയൊന്നും സംസ്ഥാന സര്‍ക്കാര്‍ വച്ചുപുലര്‍ത്തുന്നില്ല. ഇനി സർക്കാരിന് മുന്നിലുള്ള മാർഗം കടം എടുപ്പാണ്. കടമെടുപ്പ് പരിധിയില്‍ സംസ്ഥാനം നേരത്തെ എത്തിയിരുന്നു. എന്നാല്‍ നിലവില്‍ 3140 കോടിയുടെ ഇളവ് കേന്ദ്രം നല്‍കിയത് താല്‍കാലിക ആശ്വാസമാകും. കൂടാതെ വൈദ്യുതി മേഖലയിലെ പരിഷ്‌കരണത്തിന്റെ ഭാഗമായി 3000 കോടി കൂടി കടമെടുക്കാനാകും. ബാക്കി എങ്ങനെ കണ്ടെത്തും. ധനവകുപ്പിന് മുന്നിലുള്ള പ്രധാന ചോദ്യമാണ്.

ട്രഷറിയില്‍ നിയന്ത്രണം തുടരുന്നുണ്ട്. പൊതുമരാമത്ത്, ഇറിഗേഷന്‍ അടക്കമുള്ള പ്രധാന പദ്ധതി ചെലവുകള്‍ ബാങ്കുകളുമായി സഹകരിച്ച് നടപ്പാക്കുന്ന ബില്ല് ഡിസ്‌കൗണ്ടിംഗ് സംവിധാനത്തിലാണ് പ്രവര്‍ത്തുക്കുന്നത്. അവ ഒന്നിച്ച് ബില്ല് മാറുന്ന രീതിയായതിനാല്‍ പദ്ധതി നടത്തിപ്പ് പ്ലാനിംഗ് ബോര്‍ഡിലെ കണക്കിനെക്കാള്‍ കൂടുതല്‍ മുന്നോട്ട് പോയിട്ടുണ്ടാകാം എന്നും ധനവകുപ്പ് വിശദീകരിക്കുന്നു.

logo
The Fourth
www.thefourthnews.in