തൃശൂരിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ; കൈവശം  50ഓളം വിദ്യാര്‍ത്ഥികളുടെ പേരുവിവരങ്ങളടങ്ങിയ  ലിസ്റ്റ്

തൃശൂരിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ; കൈവശം 50ഓളം വിദ്യാര്‍ത്ഥികളുടെ പേരുവിവരങ്ങളടങ്ങിയ ലിസ്റ്റ്

കൂടുതൽ അറസ്റ്റ് ഉണ്ടാകാൻ സാധ്യത

തൃശൂർ കൈപമംഗലത്ത് 15 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. ചെന്ത്രാപ്പിന്നി സ്വദേശ ജിനേഷ്(31), കൈപ്പമംഗലം സ്വദേശി വിഷ്ണു(25) എന്നിവരാണ് അറസ്റ്റിലായത്. എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികൾ ഉപയോഗിച്ച വണ്ടിയും പിടിച്ചെടുത്തിട്ടുണ്ട്.

തീരദേശ മത്സ്യത്തൊഴിലാളികളെയും വിദ്യാർത്ഥികളെയും ലക്ഷ്യമാക്കിയാണ് പ്രതികൾ കച്ചവടം നടത്തുന്നത്. ഇവരുടെ പക്കൽ നിന്നും എംഡിഎംഎ കടമായി വാങ്ങിയ വിദ്യാര്‍ത്ഥികളുടെ പേരുവിവരങ്ങളുമടങ്ങിയ 50ഓളം ലിസ്റ്റുകളും കണ്ടെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി ഇവർ എംഡിഎംഎ കൊടുത്ത വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും കണ്ടെത്തി ബോധവത്കരണം നടത്താനാണ് എക്സെെസ് തീരുമാനം.

പ്രതികളുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ചും ഇവര്‍ക്ക് എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തെ കുറിച്ചും എക്‌സൈസ് അന്വേഷിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും എക്‌സൈസ് അറിയിച്ചു.

logo
The Fourth
www.thefourthnews.in