ട്രക്കിങ്ങിന് പോയി മലമുകളില്‍ കുടുങ്ങി, മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ശേഷം യുവാക്കളെ കണ്ടെത്തി

ട്രക്കിങ്ങിന് പോയി മലമുകളില്‍ കുടുങ്ങി, മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ശേഷം യുവാക്കളെ കണ്ടെത്തി

ഇരുവരെയും തിരിച്ചിറക്കാനുള്ള ശ്രമം തുടരുകയാണ്

മലപ്പുറം കരുവാരക്കുണ്ടിൽ ട്രക്കിങ്ങിനു പോയി മലമുകളിൽ കുടുങ്ങിയ രണ്ടുപേരെയും കണ്ടെത്തി. ഇരുവരെയും തിരിച്ചിറക്കാനുള്ള ശ്രമം തുടരുകയാണ്. കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന് മുകള്‍ ഭാഗത്തായാണ് കരുവാരക്കുണ്ട് സ്വദേശികളായ യാസീം, അഞ്ജല്‍ എന്നിവർ കുടുങ്ങിയത്. മൂന്ന് പേരാണ് മലമുകളിലേക്ക് കയറിയത്.

രാവിലെ പതിനൊന്നു മണിയോടെയാണ് മൂവരും ട്രക്കിങ്ങിനു പോയത്. വൈകുന്നേരത്തെ ശക്തമായ മഴയിൽ ചോലകൾ നിറഞ്ഞതോടെയാണ് സംഘത്തിന് വഴിതെറ്റിയത്. ഒപ്പമുണ്ടായിരുന്ന ഷംനാസാണ് താഴെയെത്തി നാട്ടുകാരെ വിവരമറിയിച്ചത്.

തുടര്‍ന്നാണ് കരുവാരകുണ്ട് പോലീസും അഗ്നിശമന സേനയും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടത്. രാത്രി സമയവും മഴയുമായതിനാൽ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. ഉടൻ കുടുങ്ങിക്കിടക്കുന്നവരുടെ അടുത്തെത്താൻ കഴിയില്ലെന്നും ദുർഘട പാതയായതിനാൽ വഴി വെട്ടിത്തെളിച്ച് പോകേണ്ട സാഹചര്യമുണ്ടെന്നും രക്ഷാപ്രവർത്തകർ അറിയിച്ചിരുന്നു.

വെള്ളച്ചാട്ടത്തിന് മുകൾഭാഗത്തുള്ള കൂമ്പൻ മല കാണാന്‍ വേണ്ടിയാണ് ഇവര്‍ ഉള്‍ക്കാട്ടിലേക്ക് കടന്നത് എന്നാണ് വിവരം.

logo
The Fourth
www.thefourthnews.in