തിരുവനന്തപുരത്ത് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി; കാണാതായത് നാടോടി ദമ്പതികളുടെ മകളെ

തിരുവനന്തപുരത്ത് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി; കാണാതായത് നാടോടി ദമ്പതികളുടെ മകളെ

ബിഹാർ സ്വദേശികളായ അ‍മർദിപ്–റബീന ദേവി ദമ്പതികളുടെ രണ്ടുവയസുകാരിയായ മകള്‍ മേരിയെ തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് കാണാതായത്.

തിരുവനന്തപുരം പേട്ടയിൽ നാടോടികളായ അതിഥി തൊഴിലാളി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയതായി പരാതി. ബിഹാർ സ്വദേശികളായ അ‍മർദിപ്–റബീന ദേവി ദമ്പതികളുടെ രണ്ടുവയസുകാരിയായ മകള്‍ മേരിയെ തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് കാണാതായത്. മാതാപിതാക്കൾക്കൊപ്പം റോഡരികിൽ ഉറങ്ങുകയായിരുന്നു.

തിരുവനന്തപുരത്ത് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി; കാണാതായത് നാടോടി ദമ്പതികളുടെ മകളെ
'അച്ഛനും ഭര്‍ത്താവും സിപിഎം നേതാക്കളായതിനാല്‍ പിന്തുടര്‍ന്ന് ആക്രമിക്കുന്നു'; വീണയുടെ പരാതിയില്‍ ഷോണിനെതിരേ കേസ്‌

പേട്ട ഓൾ സെയ്‌ന്റ്‌സ് കോളേജിന് സമീപത്തുവച്ചാണ് സംഭവം. സംശയം ഉളവാക്കുന്ന തരത്തിൽ ഒരു സ്കൂട്ടർ അതുവഴി കടന്നുപോയതായും പറയപ്പെടുന്നു. കുട്ടിയ്ക്കായി പോലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.

ട്രെയിൻ മാർഗം കുട്ടിയെ കടത്തികൊണ്ടുപോകാനുള്ള സാധ്യതയുള്‍പ്പെടെ പോലീസ് പ്രരിശോധിക്കുന്നുണ്ട്. പേട്ട റെയിൽവേ സ്റ്റേഷനിൽ അടക്കം പോലീസ് പരിശോധന നടത്തുന്നുണ്ട്. കുട്ടിയെ സംബന്ധിക്കുന്ന എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസ് കണ്‍ട്രോൾ റൂം നമ്പർ 112 അല്ലെങ്കിൽ 0471-2743195 എന്നീ നമ്പറിലോ വിളിച്ചറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

logo
The Fourth
www.thefourthnews.in