സെക്രട്ടേറിയറ്റ് വളഞ്ഞ്  യുഡിഎഫ് പ്രവര്‍ത്തകര്‍; തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ് പ്രവര്‍ത്തകര്‍; തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

സർക്കാരിനെതിരെയുള്ള കുറ്റപത്രവും സമരത്തിൽ അവതരിപ്പിക്കും

രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനം സര്‍‌ക്കാരിനെതിരെ വലിയ പ്രതിഷേധങ്ങള്‍ക്ക് തുടക്കമിടാന്‍ പ്രതിപക്ഷം. വാര്‍ഷിക ദിനത്തെ വഞ്ചനാ ദിനമായി ആചരിച്ച് സെക്രട്ടറിയേറ്റ് വളയല്‍ പ്രതിഷേധം സംഘടിപ്പിച്ചാണ് യുഡിഎഫ് സമര മുഖം കടുപ്പിക്കുന്നത്. പത്ത് മണിയോടെ സെക്രട്ടേറിയറ്റ് പൂര്‍ണമായി വളയാനാണ് തീരുമാനം. ഉപരോധം ഉച്ചവരെ തുടരും.

പത്ത് മണിയോടെ സെക്രട്ടറിയേറ്റ് പൂര്‍ണമായി വളയും

സർക്കാരിന്റെ നയങ്ങൾ ജനദ്രോഹകരമെന്ന് കുറ്റപ്പെടുത്തിയാണ് സമരം. സർക്കാരിനെതിരെയുള്ള കുറ്റപത്രവും സമരത്തിൽ അവതരിപ്പിക്കും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് സമരം ഉദ്ഘാടനം ചെയ്യുക.

ബിജെപിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ തുടങ്ങിയ രാപ്പകല്‍ സമരവും തുടരുന്നുണ്ട്. അഴിമതി, ഭരണത്തകർച്ച തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് ബിജെപി സംഘടിപ്പിച്ചിരിക്കുന്ന രാപ്പകൽ സമരം രാവിലെ 10 മണിക്ക് രക്തസാക്ഷി മണ്ഡപത്തിൽ ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യും.

സെക്രട്ടേറിയറ്റ് വളഞ്ഞ്  യുഡിഎഫ് പ്രവര്‍ത്തകര്‍; തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികം ഇന്ന്; സെക്രട്ടേറിയറ്റ് വളയല്‍ സമരവുമായി യുഡിഎഫ്

രണ്ടാം വാര്‍ഷിക ആഘോഷവും പ്രതിഷേധ പരിപാടികളുടെയും പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് കനത്ത ഗതാഗത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെക്രട്ടേറിയറ്റ് പരിസരത്ത് പാര്‍ക്കിങ് പാടില്ല. പാളയം, സ്റ്റാച്യു, ഓവര്‍ ബ്രിഡ്ഡ്, എന്നിവടങ്ങളിലും ഗതാഗത നിയന്ത്രണമുണ്ട്.രാവിലെ ആറ് മുതല്‍ ഗതാഗത നിയന്ത്രണം തുടങ്ങിയിരുന്നു.

logo
The Fourth
www.thefourthnews.in