ബജറ്റില്‍ പൊതുജനാഭിപ്രായം തേടും; സർവേയുമായി യുഡിഎഫ്

ബജറ്റില്‍ പൊതുജനാഭിപ്രായം തേടും; സർവേയുമായി യുഡിഎഫ്

നിയമസഭയിലെ സമരവേദിയിൽ വെച്ചാണ് സർവേയ്ക്ക് തുടക്കം കുറിച്ചത്

ബജറ്റിനെതിരെ ജനഹിത പരിശോധനയ്ക്ക് തുടക്കം കുറിച്ച് പ്രതിപക്ഷം. നിയമസഭയിലെ സമരവേദിയിൽ വെച്ചാണ് സർവേയ്ക്ക് തുടക്കം കുറിച്ചത്. നിയമസഭാ കവാടത്തിൽ സത്യഗ്രഹമിരിക്കുന്ന ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം, സി ആർ മഹേഷ് എന്നിവർ ഫേസ്ബുക്ക് ലൈവിലൂടെയാണ് സർവേ ആരംഭിച്ചത്. ബജറ്റിനെതിരെ പൊതുജന അഭിപ്രായം തേടലാണ് സർവേയുടെ ലക്ഷ്യം.

ഡിജിറ്റൽ ലിങ്കിലൂടെ ബജറ്റിനെക്കുറിച്ചുള്ള പൊതുജന അഭിപ്രായം രേഖപ്പെടുത്തുന്നതിനായി എംഎൽഎമാർ, ലിങ്ക് ഷെയർ ചെയ്തിട്ടുണ്ട്. ജനങ്ങളിൽ നിന്ന് ലഭിക്കുന്ന അഭിപ്രായങ്ങൾ പ്രതിപക്ഷം ധനമന്ത്രിയെ അറിയിക്കും. അതേസമയം ജനവിരുദ്ധ ബജറ്റിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം .ഇതിന്റെ ഭാഗമായി വരുന്ന ദിവസങ്ങളിലും സമരപരിപാടികൾ തുടരും.

പെട്രോളിനും ഡീസലിനും മേല്‍ ചുമത്തിയ സെസ് പിൻവലിക്കുമോയെന്ന് നാളെ അറിയാം

അതേസമയം ബജറ്റിന്മേലുള്ള ചർച്ചകൾക്ക് ധനമന്ത്രി കെ എൻ ബാലഗോപാൽ നാളെ നിയമസഭയിൽ മറുപടി നൽകും . പെട്രോളിനും ഡീസലിനും മേല്‍ ചുമത്തിയ സെസ് പിൻവലിക്കുമോയെന്ന് നാളെ അറിയാം. പിൻവലിച്ചില്ലെങ്കിൽ, നിയമസഭ താത്ക്കാലികമായി പിരിയുന്നത് കൂടി കണക്കിലെടുത്ത് എംഎല്‍എമാരുടെ സമരം നിയമസഭയ്ക്ക് പുറത്തേക്ക് കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

logo
The Fourth
www.thefourthnews.in