മുഖ്യമന്ത്രിക്ക് ഇ-മെയില്‍ വഴി കത്തയച്ചു, ഫേസ്ബുക്കില്‍ പങ്കുവെച്ചു; ഉമേഷ് വള്ളിക്കുന്നിന് മൂന്നാമതും സസ്‌പെന്‍ഷന്‍

മുഖ്യമന്ത്രിക്ക് ഇ-മെയില്‍ വഴി കത്തയച്ചു, ഫേസ്ബുക്കില്‍ പങ്കുവെച്ചു; ഉമേഷ് വള്ളിക്കുന്നിന് മൂന്നാമതും സസ്‌പെന്‍ഷന്‍

ഉമേഷിനെതിരെ അന്വേഷണം നടത്തി 2 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആറന്മുള സ്റ്റേഷന്‍ ഹൗസ്‌ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സാമൂഹ്യപ്രശ്‌നങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്ന ആറന്മുള പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിന് വീണ്ടും സസ്‌പെന്‍ഷന്‍. അനുമതിയില്ലാതെ മുഖ്യമന്ത്രിക്ക് കത്തയച്ചുവെന്ന പേരില്‍ അച്ചടക്ക നടപടി ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. പോലീസ് സേനയിലെ ചില ഉദ്യോഗസ്ഥരെ വിമര്‍ശിച്ചുകൊണ്ടുള്ള കത്ത് കഴിഞ്ഞ ദിവസം ഉമേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്നായിരുന്നു നടപടി.

ഫേസ്ബുക്ക് പോസ്റ്റില്‍ തന്റെ മേലുദ്യോഗസ്ഥരെ വളരെ മോശമായ രീതിയില്‍ ചിത്രീകരിച്ചു, ഓപ്പറേഷന്‍ ആഗ് എന്ന പേരില്‍ ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിന് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് നല്കിയ ഉത്തരവിനെയും, പോലീസ് ഉദ്യോഗസ്ഥരെയും കുറിച്ച് വസ്തുതയ്ക്ക് നിരക്കാത്ത ആരോപണങ്ങളും ഉന്നയിച്ച് പോലീസ് സേനക്ക് മുഴുവനായി നാണക്കേട് ഉണ്ടാക്കിയെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. മേലുദ്യോഗസ്ഥരുടെ അറിവോ സമ്മതമോ കൂടാതെയും ഉചിതമായ രീതിയില്‍ അല്ലാതെയും മുഖ്യമന്ത്രിക്ക് ഇമെയില്‍ വഴി തുറന്ന കത്ത് അയച്ചതും അച്ചടക്ക നടപടിയായി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

Attachment
PDF
Attachment1 - 2024-05-30T110156.981.pdf
Preview

''പോലീസ് സേനയിലെ ഉയര്‍ന്ന മേലുദ്യോഗസ്ഥര്‍ക്കും, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും എതിരെ വസ്തുതയ്ക്ക് നിരക്കാത്ത ആക്ഷേപങ്ങള്‍ ഉന്നയിച്ചും സമൂഹ മാധ്യമം വഴി പോസ്റ്റുകള്‍ നിരന്തരം പ്രചരിപ്പിക്കുന്ന ഇദ്ദേഹം പോലീസ് ഉദ്യോഗസ്ഥര്‍ സമൂഹമാധ്യമങ്ങളില്‍ ഇടപെടുന്നതിനെകുറിച്ചും പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടങ്ങളെകുറിച്ചും, വിവിധ കാലയളവുകളില്‍ സംസ്ഥാന പോലീസ് മേധാവിമാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുക വഴി ഒരു പോലീസ് സേനാംഗം പാലിക്കേണ്ട അച്ചടക്കം പാലിക്കാതെ അതീവ ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റ ദൂഷ്യവും കാട്ടുന്നതിന് ഇടവരുത്തിയിട്ടുള്ളതായി മേല്‍ സൂചന പ്രകാരം സമര്‍പ്പിക്കപ്പെട്ട രേഖകള്‍ പരിശോധിച്ചതില്‍ നിന്നും പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നു,'' പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവില്‍ പറയുന്നു.

മുഖ്യമന്ത്രിക്ക് ഇ-മെയില്‍ വഴി കത്തയച്ചു, ഫേസ്ബുക്കില്‍ പങ്കുവെച്ചു; ഉമേഷ് വള്ളിക്കുന്നിന് മൂന്നാമതും സസ്‌പെന്‍ഷന്‍
വീണ്ടും സ്വര്‍ണക്കടത്ത്; തരൂരിന്റെ മുൻ സ്റ്റാഫംഗത്തിന്റെ അറസ്റ്റിൽ വാക്‌പോര്, കോണ്‍ഗ്രസും സിപിഎമ്മും സഖ്യമെന്ന് ബിജെപി

ഉമേഷിനെതിരെ അന്വേഷണം നടത്തി രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആറന്മുള സ്റ്റേഷന്‍ ഹൗസ്‌ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. സസ്‌പെന്‍ഷന്‍ കാലയളവില്‍ നിയമാനുസൃതം ലഭിക്കേണ്ട ഉപജീവനപ്പടിക്ക് അര്‍ഹത ഉണ്ടായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിക്ക് ഇമെയില്‍ വഴി അയച്ച കത്ത് ഉമേഷ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. അങ്കമാലിയില്‍ ഗുണ്ടാവിരുന്നില്‍ പങ്കെടുത്ത ഡിവൈഎസ്പിക്കും പോലീസുകാര്‍ക്കും സസ്‌പെന്‍ഷന്‍ നല്‍കിയ സംഭവത്തെ ആധാരമാക്കിയായിരുന്നു കത്തയച്ചത്. ഈ സംഭവത്തില്‍ നടപടിയെ അഭിനന്ദിച്ച ഇദ്ദേഹം ഇത് ആദ്യത്തെയോ അവസാനത്തെയോ ഗുണ്ടാവിരുന്നാണെന്ന് കരുതരുതെന്നും കത്തില്‍ സൂചിപ്പിക്കുന്നു. തുടര്‍ന്നാണ് തന്റെ മേലുദ്യോഗസ്ഥന്‍ ക്രിമിനല്‍ കേസുള്ളവരെ സംരക്ഷിക്കുന്നതിനെക്കുറിച്ചും ഉമേഷ് സൂചിപ്പിച്ചത്.

മുഖ്യമന്ത്രിക്ക് ഇ-മെയില്‍ വഴി കത്തയച്ചു, ഫേസ്ബുക്കില്‍ പങ്കുവെച്ചു; ഉമേഷ് വള്ളിക്കുന്നിന് മൂന്നാമതും സസ്‌പെന്‍ഷന്‍
കാല്‍ നൂറ്റാണ്ടിനിപ്പുറവും പുകയുന്ന ഭൂമി വിവാദം, എന്താണ് രവീന്ദ്രൻ പട്ടയം?

സര്‍വീസില്‍ കയറിയ ശേഷം ഇദ്ദേഹം നേരിടുന്ന മൂന്നാമത്തെ സസ്‌പെന്‍ഷനാണിത്. നേരത്തെയും പൊതു വിഷയങ്ങളിലും മറ്റും പ്രതികരിച്ചതിനെ തുടര്‍ന്ന് നിരവധി തവണ മെമ്മോയും അച്ചടക്ക നടപടിയും ഇദ്ദേഹം നേരിട്ടിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടപ്പോള്‍ അഭിവാദ്യമര്‍പ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ഉമേഷിന് പത്തനംതിട്ട ഡിവൈ എസ് പി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

കോഴിക്കോട് ഫറോക്ക് സ്റ്റേഷനില്‍ ജോലിചെയ്തിരുന്ന കാലത്ത് ഉമേഷിനെതിരെ നിര്‍ബന്ധിത വിരമിക്കലിന് അന്നത്തെ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ എ വി ജോര്‍ജ് ഉത്തരവിട്ടിരുന്നു. ഇത് പിന്നീട് ഒഴിവാക്കപ്പെടുകയായിരുന്നു. ഒടുവില്‍ കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ ജാതി അധിക്ഷേപത്തിനെതിരായ സമരത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയതിനാണ് ഉമേഷിനെ ഫറോക്കില്‍നിന്ന് പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലേക്ക് സ്ഥലം മാറ്റിയത്.

logo
The Fourth
www.thefourthnews.in