കേരളത്തിനെതിരെ വിമർശനം ആവർത്തിച്ച് കേന്ദ്രമന്ത്രി; തീവ്രവാദത്തോട് മൃദുസമീപനം, ഹമാസിനെ പിന്തുണയ്ക്കുന്നുവെന്നും ആരോപണം

കേരളത്തിനെതിരെ വിമർശനം ആവർത്തിച്ച് കേന്ദ്രമന്ത്രി; തീവ്രവാദത്തോട് മൃദുസമീപനം, ഹമാസിനെ പിന്തുണയ്ക്കുന്നുവെന്നും ആരോപണം

മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയായാണ് ചന്ദ്രശേഖരൻ്റെ പരമാർശം

കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിനും എതിരെ വീണ്ടും വിമര്‍ശനവുമായി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കേന്ദ്രമന്ത്രി കഴിഞ്ഞ ദിവസം എക്‌സില്‍ പോസ്റ്റ് ചെയ്ത വിമർശനങ്ങൾക്കെതിര മുഖ്യമന്ത്രി നടത്തിയ പരമാർശങ്ങൾക്ക് മറുപടിയായാണ് പുതിയ പ്രതികരണം. മൗലിക വാദത്തോട് കേരള സര്‍ക്കാര്‍ മൃദുസമീപനം സ്വീകരിക്കുന്നു എന്ന ആരോപണം കേന്ദ്രമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചു. കേരളത്തില്‍ നിന്നും ഐഎസില്‍ ചേര്‍ന്നവരെ കുറിച്ചുള്ള റി്‌പ്പോര്‍ട്ടുകളും എലത്തുര്‍ ട്രെയിന്‍ തീവെയ്പ്പ് സംഭവവും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം.

കേരളത്തില്‍ നിന്നും ഐഎസില്‍ ചേര്‍ന്നവരെ കുറിച്ചുള്ള റി്‌പ്പോര്‍ട്ടുകളും എലത്തുര്‍ ട്രെയിന്‍ തീവെയ്പ്പ് സംഭവവും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം

''കേരളത്തിലെ ആഭ്യന്തര വകുപ്പിന് ഗുരുതരമായ വീഴ്ച സംഭവിച്ചു. കേരളത്തില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും തീവ്രവാദത്തോട് മൃദു സമീപനമാണ്. ഹമാസ് നേതാവിനെ പങ്കെടുപ്പിച്ച പരിപാടിയെ കുറിച്ച് മുഖ്യമന്ത്രി മൗനം പാലിക്കുന്നു. വിധ്വംസക പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവരെ വര്‍ഗീയ വാദികളായി മുദ്രകുത്താന്‍ ശ്രമിക്കുകയാണ്. മുന്‍ മന്ത്രി എംകെ മുനീറും സിപിഎം നേതാവ് എം സ്വരാജും ഹമാസിനെ ന്യായീകരിച്ച് പ്രസ്താവന ഇറക്കി. സാമുദായിക പ്രീണനം ഭീകരവാദം വളര്‍ത്തുമെന്ന് ഓര്‍ക്കണം''. എന്നായിരുന്നു രാജീവ് ചന്ദ്ര ശേഖറിന്റെ പ്രതികരണം.

കേരളത്തിനെതിരെ വിമർശനം ആവർത്തിച്ച് കേന്ദ്രമന്ത്രി; തീവ്രവാദത്തോട് മൃദുസമീപനം, ഹമാസിനെ പിന്തുണയ്ക്കുന്നുവെന്നും ആരോപണം
'വിഷാംശം ഉള്ളവര്‍ വിഷം ചീറ്റിക്കൊണ്ടിരിക്കും': കേന്ദ്രമന്ത്രിയുടേത് വര്‍ഗീയ നിലപാടെന്ന് മുഖ്യമന്ത്രി

രാജീവ് ചന്ദ്രശേഖറിന്റെ പേര് പറയാതെ ആയിരുന്നു ഞായറാഴ്ച മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. കളമശേരി സ്ഫോടന സംഭവത്തില്‍ ഒരു കേന്ദ്രമന്ത്രി വര്‍ഗീയ നിലപാട് സ്വീകരിച്ചെന്നും ഇതിന്റെ ചുവടു പിടിച്ച് ഇദ്ദേഹത്തിന്റെ കൂടെയുള്ള പലരും ഇത് ഏറ്റുപറയുകയാണെന്നുമായിരുന്നു മുഖ്യമന്തി പിണറായി വിജയന്റെ പ്രതികരണം.

logo
The Fourth
www.thefourthnews.in