കേരള രാഷ്ട്രീയത്തിന്റെ വലിയ നഷ്ടം: വി മുരളീധരന്‍

കേരള രാഷ്ട്രീയത്തിന്റെ വലിയ നഷ്ടം: വി മുരളീധരന്‍

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ അനുശോചിച്ചു

കേരള രാഷ്ട്രീയത്തിന്റെ വലിയ നഷ്ടമാണ് കോടിയേരി ബാലകൃഷ്ണണന്റെ വേര്‍പാടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. രാഷ്ട്രീയ വ്യത്യാസമില്ലാതെ പൊതുസ്വീകാര്യനായായിരുന്നു എക്കാലവും കോടിയേരി ബാലകൃഷ്ണന്‍. കര്‍ക്കശ്യക്കാരനായ കമ്യൂണിസ്റ്റായിരുന്നപ്പോഴും എന്തിനേയും ചിരിയോടെ സമീപിച്ച നേതാവായിരുന്നു. പ്രായോഗിക രാഷ്ട്രീയത്തിന്റെ പകരംവക്കാനില്ലാത്ത നേതാവാണ് വിടവാങ്ങുന്നതെന്നും മന്ത്രി അനുശോചനക്കുറിപ്പില്‍ പറഞ്ഞു. കുടുംബത്തിന്റെ ബന്ധുക്കളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും വി മുരളീധരന്‍ അറിയിച്ചു.

logo
The Fourth
www.thefourthnews.in