വി ഹരി നായർ മുഖ്യ വിവരാവകാശ കമ്മീഷണർ

വി ഹരി നായർ മുഖ്യ വിവരാവകാശ കമ്മീഷണർ

കഴിഞ്ഞ ജൂലായിലാണ് വി ഹരി നായർ നിമയ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചത്

മുൻ നിയമ സെക്രട്ടറി വി ഹരി നായര്‍ സംസ്ഥാനത്തെ മുഖ്യവിവരാവകാശ കമ്മീഷണറാകും. കഴിഞ്ഞ ജൂലായിലാണ് വി ഹരി നായർ നിമയ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചത്. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം 1989 ലാണ് അഭിഭാഷകവൃത്തിയിൽ പ്രവേശിച്ചത്.

അഡ്വ. കെഎസ് ഗോപിനാഥൻ നായർക്ക് കീഴിൽ പ്രാക്ടീസ് ആരംഭിച്ച വി ഹരി നായർ 1995 ൽ കേരള ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ചു. പത്തനംതിട്ട മുൻസിഫ് ആയിട്ടായിരുന്നു ആദ്യനിയമനം. ജുഡീഷ്യൽ സർവീസിൽ നിരവധി ചുമതലകൾ വഹിച്ച അദ്ദേഹം, 2021 ലാണ് നിയമ സെക്രട്ടറിയുടെ പദവിയിലേക്കെത്തുന്നത്.

വി ഹരി നായർ മുഖ്യ വിവരാവകാശ കമ്മീഷണർ
ജനങ്ങളെ 'മുഖാമുഖം' കാണാൻ വീണ്ടും മുഖ്യമന്ത്രി എത്തുന്നു; പര്യടനം 18 മുതൽ

നിയമ നിർമ്മാണത്തിന് മാത്രമായി നിയമസഭയുടെ ഒരു സെഷൻ വിളിച്ചുച്ചേർത്ത് 36 ബില്ലുകൾ പാസാക്കിയത് അദ്ദേഹം നിയമ സെക്രട്ടറിയായ ഉടനെയാണ്.നിയമവകുപ്പിൽ ഇ ഓഫീസ് പൂർണമായി നടപ്പിലാക്കിയതും വി ഹരി നായരുടെ കാലത്താണ്.

നോട്ടറി നിയമനങ്ങൾ ഓൺലൈനാക്കാൻ നേതൃത്വം നൽകി. പ്രായോഗികമായ ഉപദേശങ്ങൾ നൽകി വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു ഹരി നായർക്ക് കഴിഞ്ഞു.

പരേതരായ മജിസ്‌ട്രേറ്റ് കെ വേലായുധൻ നായരുടെയും എൻ രാധാദേവിയുടെയും മകനാണ്. പ്രമുഖ ക്രിമിനൽ അഭിഭാഷകനായ കെ എസ് ഗോപിനാഥൻ നായർ ഭാര്യാപിതാവാണ്. ഭാര്യ ജി ബിന്ദു. എസ് ബി ഐ മാനേജർ ബി.എച്ച്. ഉണ്ണികൃഷ്ണൻ മകനും ഡോ. നേഹ നരേന്ദ്രൻ മരുമകളുമാണ്.

logo
The Fourth
www.thefourthnews.in