കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ബച്ചന്‍ - ഇന്ദ്രന്‍സ് ഉപമ; വിഎന്‍ വാസവന്റെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കി

കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ബച്ചന്‍ - ഇന്ദ്രന്‍സ് ഉപമ; വിഎന്‍ വാസവന്റെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കി

രേഖകളില്‍ നിന്ന് പരാമര്‍ശം നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് മന്ത്രി തന്നെ സ്പീക്കര്‍ക്ക് കത്ത് നല്‍കി

കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ അമിതാഭ് ബച്ചനേയും ഇന്ദ്രന്‍സിനേയും താരതമ്യം ചെയ്ത് മന്ത്രി വി എന്‍ വാസവന്റെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തു. അമിതാഭ് ബച്ചന്റേയും ഇന്ദ്രന്‍സിന്റേയും പൊക്കത്തെ താരതമ്യം ചെയ്ത് കോണ്‍ഗ്രസിനെ പരിഹസിക്കുന്ന പരാമര്‍ശമായിരുന്നു മന്ത്രി നിയമസഭയില്‍ നടത്തിയത്. വിഷയം വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതോടെയാണ് ഇടപെടല്‍.

2022ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിനിടെയായിരുന്നു മന്ത്രി വി എന്‍ വാസവന്റെ അധിപക്ഷേപ പരാമര്‍ശം. വിവാദമായതോടെ സഭാ രേഖകളില്‍ നിന്ന് ഇക്കാര്യം നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് മന്ത്രി തന്നെ സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഇതേ തുടര്‍ന്നാണ് പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി സ്പീക്കര്‍ തീരുമാനം കൈക്കൊണ്ടത്.

logo
The Fourth
www.thefourthnews.in