വടക്കഞ്ചേരി ബസ് അപകടം; 
ടൂറിസ്റ്റ് ബസ് ഡ്രൈവറും ഉടമയും പിടിയിൽ

വടക്കഞ്ചേരി ബസ് അപകടം; ടൂറിസ്റ്റ് ബസ് ഡ്രൈവറും ഉടമയും പിടിയിൽ

പിടിയിലായത് കൊല്ലം ചവറയില്‍ നിന്ന്

വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവറും ഉടമയും പിടിയില്‍. കൊല്ലം ചവറയില്‍ നിന്നാണ് ഡ്രൈവര്‍ ജോമോനും ഉടമ അരുണും പോലീസിന്റെ പിടിയിലായത്. തിരുവനന്തപുരത്തേക്ക് അഭിഭാഷകനെ കാണുന്നതിനായി പോകുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ഇരുവരേയും രക്ഷപ്പെടാന്‍ സഹായിച്ചയാളേയും പോലീസ് പിടികൂടി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവര്‍ ജോമോന്‍ പോലീസിന്റെ പിടിയിലാകുന്നത്.

മണ്ണുത്തി ദേശീയപാതയില്‍ വടക്കഞ്ചേരിയില്‍ ബുധനാഴ്ച അര്‍ധരാത്രിയുണ്ടായ അപകടത്തിൽ ഒൻപത് പേരാണ് മരിച്ചത്. അപകടശേഷം വടക്കഞ്ചേരിയിലെ ആശുപത്രിയില്‍ നിന്ന് ഡ്രൈവര്‍ ജോമോന്‍ കടന്നുകളഞ്ഞിരുന്നു. ടൂറിസ്റ്റ് ബസില്‍ യാത്ര ചെയ്ത അഞ്ച് വിദ്യാർഥികളും ഒരു അധ്യാപകനും കെഎസ്ആര്‍ടിസി യാത്രക്കാരായ മൂന്നുപേരുമാണ് മരിച്ചത്. എൽന ജോസ് (15) , ക്രിസ്‍വിന്‍റ് ബോണ്‍ തോമസ് (15) ,ദിയ രാജേഷ് (15) ,അഞ്ജന അജിത് (17) , ഇമ്മാനുവൽ സിഎസ് (17) എന്നിവരാണ് മരിച്ച വിദ്യാർഥികൾ. വിഷ്ണു വി കെ (33) ആണ് മരിച്ച അധ്യപകന്‍. കെഎസ്ആർടിസ് ബസിൽ യാത്ര ചെയ്യുകയായിരുന്ന ദീപു , അനൂപ് , രോഹിത് എന്നിവരും മരിച്ചു.

logo
The Fourth
www.thefourthnews.in