'അധ്യാപക സമൂഹത്തിനാകെ അപമാനമുണ്ടാക്കി'; ഡോ. വന്ദനാ ദാസ് കൊലക്കേസ് പ്രതി സന്ദീപിനെ പിരിച്ചുവിട്ടു

'അധ്യാപക സമൂഹത്തിനാകെ അപമാനമുണ്ടാക്കി'; ഡോ. വന്ദനാ ദാസ് കൊലക്കേസ് പ്രതി സന്ദീപിനെ പിരിച്ചുവിട്ടു

ഭാവിയില്‍ സര്‍ക്കാര്‍ നിയമനങ്ങള്‍ക്കും സന്ദീപിന് യോഗ്യതയുണ്ടാകില്ല

ഡോക്ടർ വന്ദനാദാസ് കൊലക്കേസിലെ പ്രതി അധ്യാപകനായ ജി സന്ദീപിനെ സർവീസില്‍ നിന്ന് പിരിച്ചുവിട്ടു. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൊല്ലം നെടുമ്പന യു പി സ്കൂളിലെ ഹെഡ് ടീച്ചർ ഒഴിവിൽ പുനർ വിന്യസിച്ച സംരക്ഷിത അധ്യാപകനായിരുന്നു സന്ദീപ്.

ഭാവിയില്‍ സര്‍ക്കാര്‍ നിയമനങ്ങള്‍ക്കും സന്ദീപിന് യോഗ്യതയുണ്ടാകില്ല. സന്ദീപിന്റെ പ്രവൃ‍ത്തി അധ്യാപക സമൂഹത്തിനാകെ അപമാനമുണ്ടാക്കിയെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

'അധ്യാപക സമൂഹത്തിനാകെ അപമാനമുണ്ടാക്കി'; ഡോ. വന്ദനാ ദാസ് കൊലക്കേസ് പ്രതി സന്ദീപിനെ പിരിച്ചുവിട്ടു
ഡോ. വന്ദന ദാസിന്റെ കൊലപാതകം: ആക്രമണ സമയത്ത് പ്രതി ലഹരിയില്‍ അല്ലായിരുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ട്

2023 മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദനാ ദാസിനെ പ്രതി കത്രിക ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയത്. അക്രമം നടന്ന ദിവസം തന്നെ സന്ദീപിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സന്ദീപിനെതിരെ വകുപ്പ് തല അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് കുണ്ടറ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.

ക്രൂരകൃത്യത്തെ ന്യായീകരിക്കുന്ന വിധത്തിലാണ് സന്ദീപ് കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയത്. 2023 ജൂലൈ 29ന് സന്ദീപ് സമര്‍പ്പിച്ച മറുപടിയില്‍ കൊലപാതക കുറ്റം ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.

'അധ്യാപക സമൂഹത്തിനാകെ അപമാനമുണ്ടാക്കി'; ഡോ. വന്ദനാ ദാസ് കൊലക്കേസ് പ്രതി സന്ദീപിനെ പിരിച്ചുവിട്ടു
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിത ഡോക്ടര്‍ കുത്തേറ്റുമരിച്ചു

വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ടും സന്ദീപിനെതിരായതോടെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനമായത്. സന്ദീപ് മദ്യത്തിന് അടിമയാണെന്നും ഡീ അഡിക്ഷന്‍ സെന്ററില്‍ ചികിത്സ തേടിയിട്ടുണ്ടെന്നും ബോധ്യപ്പെട്ടതായി മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

വന്ദനാദാസ് കൊലപാതകത്തില്‍ ഓഗസ്റ്റ് ഒന്നിന് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സന്ദീപിന്റെ ഷർട്ടിലെ വന്ദനാദാസിന്റെ രക്തക്കറ അടക്കം 110 തൊണ്ടിമുതലുകളും ശാസ്ത്രീയ തെളിവുകളുമുണ്ട്. 15 ദൃക്‌സാക്ഷികള്‍ ഉള്‍പ്പെടെ 136 സാക്ഷികളെ ഉള്‍പ്പെടുത്തി 1050 പേജുള്ള കുറ്റപത്രമാണ് ക്രൈബ്രാഞ്ച് ഡിവൈഎസ്പി എം എം ജോര്‍ജ് സമര്‍പ്പിച്ചത്. പോസ്റ്റ്മാർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾ, സന്ദീപിന്റെ മെഡിക്കൽ റിപ്പോർട്ട് എന്നിവ ഉൾപ്പെടെ 200 രേഖകളുണ്ട് കുറ്റപത്രത്തിൽ.

logo
The Fourth
www.thefourthnews.in