വീരന്‍ വീയപുരം; ചാംപ്യന്‍സ് ബോട്ട് ലീഗിന്റെ ആദ്യ മത്സരത്തില്‍ വീയപുരത്തിന്റെ തേരോട്ടം
ajaymadhu

വീരന്‍ വീയപുരം; ചാംപ്യന്‍സ് ബോട്ട് ലീഗിന്റെ ആദ്യ മത്സരത്തില്‍ വീയപുരത്തിന്റെ തേരോട്ടം

മറൈന്‍ ഡ്രൈവില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ഒന്നാമതെത്തിയപ്പോള്‍ നടുഭാഗം ചുണ്ടന്‍ രണ്ടാമത് ഫിനിഷ് ചെയ്തു

സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ആദ്യ മത്സരത്തില്‍ ജലരാജാവായി വീയപുരം ചുണ്ടന്‍. മറൈന്‍ ഡ്രൈവില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തിയപ്പോള്‍ യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരിയുടെ നടുഭാഗം ചുണ്ടന്‍ രണ്ടാമത് ഫിനിഷ് ചെയ്തു. ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ നിരണം ചുണ്ടനാണ് മൂന്നാമത്.

വള്ളപ്പാടുകളുടെ ആധികാരിക ജയമാണ് നെഹ്‌റു ട്രോഫിക്ക് പിന്നാലെ പള്ളാത്തുരുത്തി സ്വന്തമാക്കിയത്. 3 മിനുട്ട് 27 സെക്കന്റ് സമയത്തിലാണ് കൊച്ചി കായലിലെ നെട്ടായത്തില്‍ വീയപുരത്തിന്റെ തേരോട്ടം. നടുഭാഗം ചുണ്ടന്‍ 3 മിനുട്ട് 41 സെക്കന്റും നിരണം ചുണ്ടന്‍ 3 മിനുട്ട് 42 സെക്കന്റും സമയത്തില്‍ ഫിനിഷ് ചെയ്തു.

മന്ത്രി പി രാജീവാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഡിസംബര്‍ 9ന് കല്ലടയില്‍ നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലമേളയോടെ സിബിഎല്ലിന് പരിസമാപ്തി കുറിക്കും.

logo
The Fourth
www.thefourthnews.in