മുട്ട ഒഴിവാക്കും; ഹോട്ടലുകളില്‍ വെജിറ്റബിൾ മയോണൈസ് പ്രോത്സാഹിപ്പിക്കും

മുട്ട ഒഴിവാക്കും; ഹോട്ടലുകളില്‍ വെജിറ്റബിൾ മയോണൈസ് പ്രോത്സാഹിപ്പിക്കും

ഹോട്ടലുകളിൽ മുട്ട ചേർത്ത് ഉണ്ടാക്കുന്ന മയോണൈസ് പരമാവധി ഒഴിവാക്കാൻ ധാരണ.

ഹോട്ടലുകളിൽ മുട്ട ചേർത്ത് ഉണ്ടാക്കുന്ന മയോണൈസ് പരമാവധി ഒഴിവാക്കാൻ ധാരണ. പകരം വെജിറ്റബിള്‍ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുകൊണ്ടുള്ള മയോണൈസോ ഉപയോഗിക്കാക്കാനാണ് തീരുമാനം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിലാണ് തീരുമാനം. കൂടുതല്‍ നേരം മയോണൈസ് വച്ചിരുന്നാല്‍ അപകടകരമാകുന്നതിനാല്‍ ഈ നിര്‍ദേശത്തോട് എല്ലാവരും യോജിച്ചു. ഹൈജീൻ റേറ്റിംഗ് ആപ്പിനോട് ഹോട്ടലുകൾ സഹകരിക്കാനും യോഗത്തിൽ ധാരണയായി. സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ആരോഗ്യ സംരക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

ഭക്ഷണം പാഴ്‌സല്‍ കൊടുക്കുമ്പോള്‍ നല്‍കുന്ന സയവും എത്ര നേരത്തിനുള്ളില്‍ ഉപയോഗിക്കണം എന്നതും രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പതിപ്പിക്കണം. ആ സമയം കഴിഞ്ഞ് ആ ഭക്ഷണം കഴിക്കാന്‍ പാടുള്ളതല്ല. എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷനോ ലൈസന്‍സോ എടുക്കണം. ശുചിത്വം ഉറപ്പാക്കി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ നല്ല രീതിയില്‍ അവതരിപ്പിക്കാനുമുള്ള ഒരിടം കൂടിയാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മുട്ട ഒഴിവാക്കും; ഹോട്ടലുകളില്‍ വെജിറ്റബിൾ മയോണൈസ് പ്രോത്സാഹിപ്പിക്കും
അറിയാതെ പോകരുത് മയോണെെസിന്റെ ദൂഷ്യഫലങ്ങള്‍

എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം. ജീവനക്കാര്‍ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. എല്ലാവരും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശീലനം നേടിയിരിക്കണം. സ്ഥാപനം ചെറുതോ വലുതോ എന്നല്ല, ശുചിത്വം വളരെ പ്രധാനമാണ്.

ഭക്ഷ്യ സുരക്ഷാ രംഗത്ത് സംഘടനാ പ്രതിനിധികള്‍ സഹകരണം ഉറപ്പ് നല്‍കി. സംഘടനകള്‍ സ്വന്തം നിലയില്‍ ടീം രൂപീകരിച്ച് പരിശോധിച്ച് പോരായ്മകള്‍ നികത്തുകയും ശുചിത്വം ഉറപ്പ് വരുത്തുകയും ചെയ്യും. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

അതിനിടെ, ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് മരണങ്ങൾ റിപ്പോർട്ട് ചെയ്‌ത പശ്ചാത്തലത്തിൽ വിഷരഹിതഭക്ഷണം ഉറപ്പാൻ പരിശോധനകൾക്ക് സഹകരിക്കുമെന്ന്‌ ബേക്ക്‌ ഭാരവാഹികൾ വ്യക്തമാക്കി. അസോസിയേഷന്റെ കീഴിൽ വരുന്ന ബേക്കറികളിലും അനുബന്ധ റസ്റ്റോറന്റുകളിലും ഇനിമുതൽ ഇത്‌ വിളമ്പില്ലെന്നും കൊച്ചിയിൽ ചേർന്ന ബേക്ക് സംസ്ഥാന ഭാരവാഹിയോഗം തീരുമാനിച്ചു.

logo
The Fourth
www.thefourthnews.in