വെള്ളമുണ്ട മാവോയിസ്റ്റ് കേസ്: ഒന്നാം പ്രതി രൂപേഷിന് പത്ത് വർഷം തടവ്, കന്യാകുമാരിക്കും ഇബ്രാഹിമിനും ആറുവർഷം

വെള്ളമുണ്ട മാവോയിസ്റ്റ് കേസ്: ഒന്നാം പ്രതി രൂപേഷിന് പത്ത് വർഷം തടവ്, കന്യാകുമാരിക്കും ഇബ്രാഹിമിനും ആറുവർഷം

യു എ പി എ ഉൾപ്പെടെയുള്ള വകുപ്പുകൾ നാലുപേർക്കുമെതിരെ ചുമത്തിയിരുന്നു

വെള്ളമുണ്ട മാവോയിസ്റ്റ് കേസിൽ ഒന്നാം പ്രതി രൂപേഷിന് പത്തുവർഷം തടവ്. കൊച്ചി എൻഐഎ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്കാണ് ഇന്ന് ശിക്ഷ വിധിച്ചത്. കേസിലെ മറ്റ് പ്രതികളായ കന്യാകുമാരി, ഇബ്രാഹിം എന്ന ബാബു എന്നിവര്‍ക്ക് ആറുവർഷവും അനൂപ് മാത്യൂവിന് എട്ട് വർഷവുമാണ് തടവുശിക്ഷ. കേസിൽ രൂപേഷ്, കന്യാകുമാരി, ഇബ്രാഹിം,ശ്യാം എന്നീ പ്രതികൾ കുറ്റക്കാരാണെന്നാണ് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. യു എ പി എ ഉൾപ്പെടെയുള്ള വകുപ്പുകൾ നാലുപേർക്കുമെതിരെ ചുമത്തിയിരുന്നു.

വയനാട് വെള്ളമുണ്ടയിൽ സിവിൽ പോലീസ് ഓഫീസർ പ്രമോദിൻറെ വീട്ടിൽ അതിക്രമിച്ച് കയറി അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്

രൂപേഷിനും കന്യാകുമാരിക്കും ഗൂഢാലോചനയും ആയുധ നിയമപ്രകാരവുമുള്ള കുറ്റങ്ങളും തെളിഞ്ഞിരുന്നു. വയനാട് വെള്ളമുണ്ടയിൽ സിവിൽ പോലീസ് ഓഫീസർ പ്രമോദിൻറെ വീട്ടിൽ അതിക്രമിച്ച് കയറി അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ശിക്ഷിക്കപ്പെട്ടത് നിർഭാഗ്യകരമെന്ന് രൂപേഷ് കോടതിയിൽ പറഞ്ഞിരുന്നു. ആരെയും ഉപദ്രവിച്ചതായി തനിക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല. ലഘുലേഖകളിലുണ്ടായിരുന്നത് പശ്ചിമഘട്ടത്തിൻ്റെ സംരക്ഷണവും അരികുവൽകരിക്കപ്പെട്ടവരുടെ അവകാശങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ. സാധാരണ ഗതിയിലെങ്കിൽ കേസ് പോലും നിലനിൽക്കില്ലാത്ത കാര്യങ്ങളാണ് താൻ ചെയ്തുവെന്ന് ആരോപിക്കുന്നതെന്നും രൂപേഷ് കോടതിയിൽ വ്യക്തമാക്കിയിരുന്നു.

വെള്ളമുണ്ട മാവോയിസ്റ്റ് കേസ്: ഒന്നാം പ്രതി രൂപേഷിന് പത്ത് വർഷം തടവ്, കന്യാകുമാരിക്കും ഇബ്രാഹിമിനും ആറുവർഷം
വെള്ളമുണ്ട മാവോയിസ്റ്റ് കേസ്: രൂപേഷ് ഉള്‍പ്പെടെ നാല് പ്രതികളും കുറ്റക്കാരെന്ന് എൻഐഎ കോടതി

മാവോയിസ്റ്റുകൾക്കെതിരെയുള്ള വിവരങ്ങൾ ചോർത്തുന്നത് പ്രമോദ് ആണെന്ന് ആരോപിച്ചായിരുന്നു അക്രമം. വീട്ടിലെത്തിയ സംഘം ആദ്യം ബൈക്ക് കത്തിക്കാൻ ശ്രമിച്ചു. ഇത് കണ്ട് പുറത്തേക്ക് വന്ന പ്രമോദിൻറെ അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം സംഘം ഓടിക്കളഞ്ഞു. ഒറ്റുകാർക്ക് ഇതാണ് ശിക്ഷയെന്ന് പോസ്റ്ററും വീട്ടിൽ പതിച്ചിരുന്നു.

ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച് കേസ് പിന്നീട് എൻഐഎക്ക് കൈമാറുകയായിരുന്നു. രാജ്യദ്രോഹം, കലാപത്തിന് ശ്രമിക്കൽ, മാരകായുധങ്ങളുമായി അക്രമിക്കൽ , വീട്ടില് അതിക്രമിച്ച് കടക്കൽ, കുറ്റകരമായ ഗൂഢാലോചന, നാശനഷ്ടം വരുത്തൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in