വെള്ളാപ്പള്ളി നടേശൻ
വെള്ളാപ്പള്ളി നടേശൻ

ജെന്‍ഡര്‍ ന്യൂട്രല്‍: ആണും പെണ്ണും ഒന്നിച്ചിരിക്കേണ്ട; ഭാരത സംസ്കാരം അതല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

നമ്മളാരും അമേരിക്കയില്‍ അല്ല ജീവിക്കുന്നതെന്നും വെള്ളാപ്പള്ളി

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തി പഠിപ്പിക്കേണ്ടെന്ന നിലപാടാണ് എസ്എന്‍ഡിപിയുടേതെന്ന് വെള്ളാപ്പള്ളി നടേശന്‍. അത് അപകടകരമാണ്. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരിക്കുന്നതല്ല ഭാരതത്തിന്റെ സംസ്‌കാരം. നമ്മളാരും അമേരിക്കയില്‍ അല്ല ജീവിക്കുന്നതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞു.

സര്‍ക്കാര്‍ മതാധിപത്യത്തിന് അടിമപ്പെടുകയാണ്. സര്‍ക്കാരിന്റെ പല നിലപാടുകളിലും വിഷമമുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യുജിസി പട്ടികയില്‍ ഹിന്ദു വിഭാഗം നടത്തുന്ന കോളേജുകള്‍ക്ക് റാങ്കില്ല. അവിടെയൊന്നും അച്ചടക്കമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചു.

ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരെ അപേക്ഷിച്ച് രണ്ടാം സര്‍ക്കാരിലെ പുതുമുഖങ്ങള്‍ പ്രാഗത്ഭ്യം കാട്ടുന്നില്ല. സജി ചെറിയാന്‍ അദ്ദേഹത്തിന്റെ വകുപ്പ് നന്നായി കൈകാര്യം ചെയ്തിരുന്നു. അദ്ദേഹത്തെ തിരികെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ കൊള്ളാവുന്ന നേതാവാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകയെന്ന നിലയിലുള്ള വീണാ ജോര്‍ജിന്‍റെ മിടുക്ക് ആരോഗ്യ മന്ത്രിയായപ്പോള്‍ ഉണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം വി ഗോവിന്ദന്‍ മാസ്റ്ററെ വെള്ളാപ്പള്ളി അനുമോദിച്ചു.

logo
The Fourth
www.thefourthnews.in