'വി സിമാർ കേസുകൾ സ്വന്തം നിലയില്‍ നടത്തണം'; ഗവർണർക്കെതിരായ കേസുകള്‍ക്ക് ചെലവിട്ട 1.13 കോടി  തിരിച്ചടയ്ക്കാന്‍ ഉത്തരവ്

'വി സിമാർ കേസുകൾ സ്വന്തം നിലയില്‍ നടത്തണം'; ഗവർണർക്കെതിരായ കേസുകള്‍ക്ക് ചെലവിട്ട 1.13 കോടി തിരിച്ചടയ്ക്കാന്‍ ഉത്തരവ്

വിസിമാരുടെ നിയമനം റദ്ദാക്കിക്കൊണ്ട് ഗവർണർ സ്വീകരിച്ച നടപടിക്കെതിരെ നടത്തിയ കേസിൽ മാത്രം ഒരു കോടി 13 ലക്ഷം രൂപയാണ് വ്യത്യസ്ത സർവ്വകലാശാലകൾ ചെലവഴിച്ചത്

കേരളത്തിലെ വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ തങ്ങളുടെ കേസ് നടത്തിപ്പുകള്‍ക്ക് ചെലവിട്ട തുക തിരിച്ചടയ്ക്കണമെന്ന് ഗവര്‍ണറുടെ ഉത്തരവ്. വി സി നിയമനങ്ങള്‍ അസാധുവാക്കിയ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയേയും സുപ്രീംകോടതിയും സമീപിച്ച വൈസ് ചാന്‍സലര്‍മാര്‍കോടതി ചെലവുകള്‍ക്കായി വിവിധ സര്‍വകലാശാലകളുടെ ഫണ്ടില്‍ നിന്നും വിനിയോഗിച്ച ഒരു കോടി 13 ലക്ഷം രൂപ തിരിച്ചടയ്ക്കണം എന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉത്തരവില്‍ പറയുന്നത്.

സർക്കാരുദ്യോഗസ്ഥർ സ്വന്തം കേസുകൾ അവരവരുടെ പണം ഉപയോഗിച്ച് നടത്തണമെന്ന നിയമത്തെ മുൻനിർത്തിയാണ് ഗവർണറുടെ നിർദേശം. നിയമന വിവാദത്തിൽ കേസ് നടത്താൻ കണ്ണൂർ സർവകലാശാല വിസി ഗോപിനാഥ് രവീന്ദ്രൻ ചെലവഴിച്ച തുകയാണ് ഇതിൽ ഏറ്റവും കൂടുതൽ. 69,25340 രൂപയാണ് കേസ് നടത്താൻ കണ്ണൂർ സർവകലാശാല മാത്രം ചെലവഴിച്ചത്. കൂടാതെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ സർവകലാശാലയിൽ അധ്യാപികയായി നിയമിച്ചതുമായി ബന്ധപ്പെട്ട കേസിലും സർവകലാശാല 7,80000 രൂപ ചെലവഴിച്ചിട്ടുണ്ട്. ഇത് രണ്ടും കൂടി പരിഗണിച്ചാൽ കണ്ണൂർ സർവകലാശാലയാവും ഏറ്റവുമധികം തുക തിരിച്ചടക്കേണ്ടിവരിക.

'വി സിമാർ കേസുകൾ സ്വന്തം നിലയില്‍ നടത്തണം'; ഗവർണർക്കെതിരായ കേസുകള്‍ക്ക് ചെലവിട്ട 1.13 കോടി  തിരിച്ചടയ്ക്കാന്‍ ഉത്തരവ്
കാലിക്കറ്റ് വി സിക്ക് ആശ്വാസം, ഗവർണറുടെ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി; കാലടി വി സിക്ക് തിരിച്ചടി

വ്യക്തിപരമായ വ്യത്യസ്ത കേസുകളിൽ വിസിമാർ ചെലവഴിച്ച തുകയുടെ വിവരങ്ങൾ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു നിയമസഭയിൽ അവതരിപ്പിച്ച കണക്കുകളുടെ അടിസ്ഥാനത്തിൽ ജീവനക്കാർക്കും സർവകലാശാലയ്ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ഗവർണർക്ക് നൽകിയ പരാതിയിലാണ് നടപടി.

കുഫോസ് വിസി യായിരുന്ന ഡോ. റിജി ജോൺ 36 ലക്ഷം രൂപയും, സാങ്കേതി സർവ്വകലാശാല വിസി യായിരുന്ന ഡോ: എം. എസ്. രാജശ്രീ ഒന്നര ലക്ഷം രൂപയും, കാലിക്കറ്റ് വിസി ഡോ. എംകെ ജയരാജ് നാലു ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപയും, കുസാറ്റ് വിസി ഡോ. കെഎൻ മധുസൂദനൻ 77,500 രൂപയും, മലയാളം സർവകലാശാല വിസിയായിരുന്ന ഡോ വി അനിൽകുമാർ ഒരു ലക്ഷം രൂപയും, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വിസി ഡോ. മുബാറക് പാഷ 53000 രൂപയും സർവ്വകലാശാല ഫണ്ടിൽ നിന്നും ചെലവിട്ടതായാണ് മന്ത്രി നിയമസഭയെ രേഖമൂലം അറിയിച്ചത്.

Attachment
PDF
SUCC_23-1.pdf
Preview
'വി സിമാർ കേസുകൾ സ്വന്തം നിലയില്‍ നടത്തണം'; ഗവർണർക്കെതിരായ കേസുകള്‍ക്ക് ചെലവിട്ട 1.13 കോടി  തിരിച്ചടയ്ക്കാന്‍ ഉത്തരവ്
ആരിഫ് മുഹമ്മദ് ഖാന്‍ പരിധിവിടുന്നു, ഗവർണർ പദവിക്ക് അർഹനല്ല: സിപിഎം പോളിറ്റ് ബ്യൂറോ

കേരളം എംജി, ഡിജിറ്റൽ സർവകലാശാല വിസിമാരും കേസ് നൽകിയിരുന്നെങ്കിലും അതിന്റെ ചെലവ് അവർ സ്വയം വഹിച്ചു. ഇതിൽ കാലിക്കറ്റ് വിസി ജയരാജ് ഈ ജൂലൈ 12ന് സർവീസിൽ നിന്ന് വിരമിച്ചതായിരുന്നു. അതിനു മുമ്പ് നടത്തിയ കേസിൽ ചെലവഴിച്ച ത്തുകായാണ് ഇപ്പോൾ മടക്കി നൽകേണ്ടിവരിക. 69 ലക്ഷം രൂപയിലധികം മടക്കി നൽകാനുള്ള കണ്ണൂർ വിസി ആയിരുന്ന ഗോപിനാഥ് രവീന്ദ്രൻ നടപടിയെ തുടർന്ന് തന്റെ സ്ഥാപനമായ ജാമിയ മിലിയയിലേക്ക് പോയതുകൊണ്ട് തിരിച്ചടയ്ക്കാനുള്ള തുകയുടെ വിവരങ്ങൾ കണ്ണൂർ വിസി ജാമിയ മിലിയ ഇസ്ലാമിയയെ അറിയിക്കും.

സർവകലാശാല ചെലവിട്ട തുക ചാൻസലറായ ഗവർണർ റദ്ദാക്കിയതോടെയീന് തുക വൈസ് ചാൻസ്‌ലർമാരുടെ ബാധ്യതയായി മാറിയത്. തുക ചെലവഴിച്ച വിസിമാറിൽ നിനോ അഹ് അനുവദിച്ച സിൻഡിക്കേറ്റ് അംഗങ്ങളിൽ നിന്നോ ഈടാക്കണമെന്നാവശ്യപ്പെട്ടാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ പരാതി നൽകിയത്.

logo
The Fourth
www.thefourthnews.in