കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയില്‍; വീട്ടില്‍നിന്ന് വിജിലന്‍സ്  കണ്ടെടുത്തത് 15 ലക്ഷം രൂപ

കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയില്‍; വീട്ടില്‍നിന്ന് വിജിലന്‍സ് കണ്ടെടുത്തത് 15 ലക്ഷം രൂപ

2000,500,200,100 രൂപയുടെ കെട്ടുകളാണ് റെയ്ഡില്‍ കണ്ടെത്തിയത്

കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ മെഡിക്കല്‍ കോളേജിലെ ഡോക്ടർ വിജിലന്‍സ് പിടിയില്‍. കോളേജിലെ അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ ഷെറി ഐസക്കാണ് 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. തുടർന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ 15 ലക്ഷം രൂപയും സമ്പാദ്യം സംബന്ധിച്ച രേഖകളും കണ്ടെടുത്തു.

ആദ്യഘട്ടത്തില്‍ കൈക്കൂലി നല്‍കാന്‍ പരാതിക്കാന്‍ തയ്യാറായില്ല

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിനിയുടെ ശസ്ത്രക്രിയ നടത്തുന്നതിനുവേണ്ടിയാണ് ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തില്‍ കൈക്കൂലി നല്‍കാന്‍ രോഗിയുടെ ഭർത്താവായ പരാതിക്കാന്‍ തയ്യാറായില്ല. ഇതോടെ ഡോക്ടര്‍ പലതവണ ഓപ്പറേഷന്‍ മാറ്റിവച്ചു.

പരാതിക്കാരൻ വീണ്ടും സമീപിച്ചതോടെ പണം പ്രതി സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന വടക്കാഞ്ചേരി ഓട്ടുപാറയിലുള്ള ക്ലിനിക്കില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരൻ തൃശ്ശൂര്‍ വിജിലന്‍സ് ഡിവൈ എസ് പി ജിം പോള്‍ സി ജി യെ വിവരമറിയിക്കുകയായിരുന്നു.

വിജിലന്‍സ് കൈമാറിയ ഫിനോള്‍ഫ്തലിന്‍ പുരട്ടിയ നോട്ട് പരാതിക്കാരൻ ഓട്ടുപാറയിലെ ക്ലിനിക്കിലെത്തി ഡോക്ടര്‍ക്ക് കൈമാറി. ഇതിനിടെ വിജിലന്‍സ് സംഘം പ്രതിയെ കയ്യോടെ പിടികൂടുകയായിരുന്നു.

സമീപത്ത് മറഞ്ഞിരുന്ന വിജിലന്‍സ് സംഘം പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു

ഡോക്ടറുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 2000,500,200,100 രൂപയുടെ കെട്ടുകളായി 15 ലക്ഷത്തോളം രൂപയാണ് വിജിലൻസ് കണ്ടെത്തിയത്. ഇതിനുപുറമെ  ഒന്‍പത് ബാങ്ക് പാസ് ബുക്ക്, അന്‍പതിനായിരം രൂപയ്ക്ക് തുല്യമായ യു എസ് ഡോളര്‍, മ്യൂച്വല്‍ ഫണ്ട് നിക്ഷേപ രേഖകള്‍, നാല് ആധാരം എന്നിവയും കണ്ടെത്തി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in