ഒരു കോടി കൈക്കൂലി പിരിച്ച കേസില്‍ കടുത്ത നടപടി; പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ പിരിച്ചുവിടും

ഒരു കോടി കൈക്കൂലി പിരിച്ച കേസില്‍ കടുത്ത നടപടി; പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ പിരിച്ചുവിടും

മണ്ണാര്‍ക്കാട് താലൂക്ക് തല അദാലത്തിനിടെ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ വിജിലന്‍സ് പിടികൂടിയത്

പാലക്കാട് പാലക്കയം കൈക്കൂലി കേസില്‍ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ച് വിടും. വില്ലേജ് ഓഫീസര്‍ പി ഐ സജിത്തിനെതിരെയും കടുത്ത നടപടിയുണ്ടാകും. ജോയിന്റ് സെക്രട്ടറി കെ ബിജുവിന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ ശുപാര്‍ശ റവന്യൂ മന്ത്രി അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്.

മഞ്ചേരി സ്വദേശി പാലക്കയം വില്ലേജില്‍ ഉള്‍പ്പെട്ട തന്റെ 45 സെന്റ് സ്ഥലത്തിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിരുന്നു

മണ്ണാര്‍ക്കാട് താലൂക്ക് തല അദാലത്തിനിടെ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ വിജിലന്‍സ് പിടികൂടിയത്. മഞ്ചേരി സ്വദേശി പാലക്കയം വില്ലേജില്‍ ഉള്‍പ്പെട്ട തന്റെ 45 സെന്റ് സ്ഥലത്തിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിരുന്നു. ഇത് നല്‍കാന്‍ സുരേഷ് കുമാര്‍ പണം ആവശ്യപ്പെടുകയായിരുന്നു.

വിശദമായ ചോദ്യം ചെയ്തശേഷം താമസസ്ഥലത്ത് റെയ്ഡ് നടത്തിയപ്പോള്‍ ഒരു കോടിയോളം നിക്ഷേപമാണ് വിജിലന്‍സ് കണ്ടെത്തിയത്

തുക മണ്ണാര്‍ക്കാട് താലൂക്ക് തല റവന്യൂ അദാലത്ത് നടക്കുന്ന സ്ഥലത്തെത്തിക്കാനായിരുന്നു നിര്‍ദേശം. ഇക്കാര്യം പരാതിക്കാരന്‍ പാലക്കാട് വിജിലന്‍സ് ഡിവൈഎസ് പി ശംസുദീനെ അറിയിക്കുകയായിരുന്നു. ശേഷം അദാലത്ത് നടക്കുന്ന സ്ഥലത്ത് സുരേഷ്‌കുമാറിന്റെ കാറില്‍ വച്ച് 2500 രൂപ വാങ്ങുന്നതിനിടെയാണ് പിടിയിലായത്.

തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്തശേഷം താമസസ്ഥലത്ത് റെയ്ഡ് നടത്തിയപ്പോള്‍ ഒരു കോടിയോളം നിക്ഷേപമാണ് വിജിലന്‍സ് കണ്ടെത്തിയത്. സുരേഷ് കുമാര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്ന് 35 ലക്ഷം രൂപയും വിവിധ ബാങ്കുകളിലെ നിക്ഷേപങ്ങളില്‍ നിന്നായി 45 ലക്ഷം രൂപയുമാണ് കണ്ടെത്തിയത്.

logo
The Fourth
www.thefourthnews.in