വിഴിഞ്ഞം സമരത്തിന് പിന്നില്‍ തീവ്ര ഇടപെടലുകളോ? ബലമായ സംശയമെന്ന് പോലീസ്

വിഴിഞ്ഞം സമരത്തിന് പിന്നില്‍ തീവ്ര ഇടപെടലുകളോ? ബലമായ സംശയമെന്ന് പോലീസ്

പോലീസ് മാത്രമല്ല, കേന്ദ്ര ഏജന്‍സികളും അന്വേഷിക്കുന്നുണ്ടെന്ന് എഡിജിപി എം ആർ അജിത് കുമാർ

വിഴിഞ്ഞം സമരത്തിന് പിന്നില്‍ തീവ്ര ഇടപെടലുകളുണ്ടോ എന്നതില്‍ ബലമായ സംശയമുണ്ടെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍. അത്തരം കാര്യങ്ങള്‍ പോലീസ് മാത്രമല്ല, കേന്ദ്ര ഏജന്‍സികളും അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു . എന്‍ഐഎ വന്നത് ഇപ്പോഴത്തെ സംഭവങ്ങളില്‍ അന്വേഷണത്തിനല്ല. നേരത്തേയുള്ള മറ്റ് പല കേസുകളുടെ ഭാഗമായാണ്. ഇവിടെ മാത്രമല്ല മറ്റ് പല സ്റ്റേഷന്‍ പരിധികളിലും എന്‍ഐഎ അന്വേഷണം നടക്കുന്നുണ്ടെന്നും എഡിജിപി കൂട്ടിച്ചേർത്തു .

വിഴിഞ്ഞം സംഘര്‍ഷത്തില്‍ പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാവുമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ ആര്‍ നിശാന്തിനി നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവങ്ങളില്‍ ഇതുവരെ 163 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളെ തിരിച്ചറിഞ്ഞ ശേഷം തുടര്‍ നടപടികളുണ്ടാകുമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ ആര്‍ നിശാന്തിനി വ്യക്തമാക്കി. അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ തീവ്ര സ്വഭാവമുള്ളവരുടെ പങ്കുണ്ടെന്ന ആരോപണം സ്ഥിരീകരിച്ചിട്ടില്ല എന്നായിരുന്നു നേരത്തെ പോലീസ് എടുത്ത നിലപാട്.

സ്ഥലത്ത് കൂടുതല്‍ പോലീസിനെ ഉപയോഗിച്ച് ക്രമസമാധാനം ഉറപ്പാക്കുമെന്നും ആര്‍ നിശാന്തിനി പറഞ്ഞു. 750 ഓളം പോലീസുകാരെയാണ് വിഴിഞ്ഞത്ത് മാത്രമായി വിന്യസിച്ചിട്ടുള്ളത്. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിഴിഞ്ഞത്തെ ക്രമസമാധാനപാലനത്തിനായി കഴിഞ്ഞ ദിവസമാണ് ആര്‍ നിശാന്തിനി ഐപിഎസിനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ച് സംഘത്തെ രൂപികരിച്ചത്. തുടര്‍ നടപടികളുടെ ഭാഗമായി പ്രത്യേക സംഘം അക്രമം നടന്ന സ്ഥലങ്ങളിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

വിഴിഞ്ഞം സമരത്തിന് പിന്നില്‍ തീവ്ര ഇടപെടലുകളോ? ബലമായ സംശയമെന്ന് പോലീസ്
വിഴിഞ്ഞം സമരത്തില്‍ ഗൂഢാലോചന സിദ്ധാന്തവുമായി സിപിഎം മുഖപത്രം, പിന്നില്‍ ഒമ്പതംഗ സംഘമെന്ന് ആരോപണം

പോലീസ് സ്റ്റേഷന്‍ തകർത്തതുമായി ബന്ധപ്പെട്ട് 3000 പേർക്കെതിരെയാണ് പോലീസ് കേസ് എടുത്ത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആക്രണത്തിൽ പരിക്കേറ്റ് ചികിത്സയിലുണ്ടായ സമരസമിതിയിലെ എട്ടുപേർ കഴിഞ്ഞ ദിവസം ആശുപത്രിവിട്ടിരുന്നു.

logo
The Fourth
www.thefourthnews.in