അഹമ്മദ് ദേവർകോവിൽ
അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞം തുറമുഖം; സർക്കാർ ചെലവാക്കിയത് 100 കോടി, നിർമാണ പ്രവർത്തികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി അഹമ്മദ് ദേവർകോവില്‍

വിഴിഞ്ഞം മേഖലയിലെ ബോട്ടുകൾ എല്ലാം ഇൻഷൂർ ചെയ്തു. വിഴിഞ്ഞം മത്സ്യത്തൊഴിലാളികളുടെ ഭൂമി ഏറ്റെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ ചെലവാക്കിയത് 100കോടിയോളം രൂപയെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവില്‍ നിയമസഭയില്‍. 8.65 കോടിയുടെ പുനരധിവാസത്തിനാണ് കേന്ദ്രം നിർദേശിച്ചതെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം മേഖലയിലെ ബോട്ടുകൾ എല്ലാം ഇൻഷൂർ ചെയ്തു. വിഴിഞ്ഞം മത്സ്യത്തൊഴിലാളികളുടെ ഭൂമി ഏറ്റെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

അതിനിടെ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം മൂലം നഷ്ടമായ പ്രവൃത്തി ദിവസങ്ങള്‍ മറികടക്കാന്‍ കൗണ്ട് ഡൗണ്‍ കലണ്ടര്‍ തയ്യാറാക്കി നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കും. സമരം മൂലം 100 പ്രവൃത്തി ദിനങ്ങളാണ് നഷ്ടമായത്. അടുത്ത സെപ്റ്റംബറില്‍ തന്നെ ആദ്യ കപ്പല്‍ എത്തുമെന്നും ആദ്യ ഘട്ടത്തില്‍ 10 ലക്ഷം കണ്ടെയ്നറുകള്‍ തുറമുഖത്ത് കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി സഭയിലറിയിച്ചു.

അഹമ്മദ് ദേവർകോവിൽ
സമരത്തില്‍ ബാഹ്യ ഇടപെടല്‍; പദ്ധതി നിര്‍മ്മാണം നിര്‍ത്തില്ലെന്ന് പിണറായി; സഭയെ ഇളക്കിമറിച്ച് വിഴിഞ്ഞം ചര്‍ച്ച

വിഴിഞ്ഞത്ത് തുറമുഖത്തിന്റെ പുലിമുട്ട് നിര്‍മാണം വേഗത്തിലാക്കും, പാറയുടെ ലഭ്യത അദാനി ഇരട്ടിയാക്കും, നിലവില്‍ പ്രതിദിനം പതിനഞ്ചായിരം ടണ്‍ പാറയാണ് വേണ്ടതെന്നും ചെറുതുറമുഖങ്ങളുടെ വികസനത്തിന് വിഴിഞ്ഞം വഴിയൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

140 ദിവസം നീണ്ടു നിന്ന വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ സമരം മുഖ്യമന്ത്രിയുമായുള്ള ചർച്ചയിലാണ് ഒത്തുതീർപ്പായത്. വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സഭയെ അറിയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in