വഖഫ് നിയമന തീരുമാനം റദ്ദാക്കും; പിഎസ്‌സിക്ക് പകരം പുതിയ സംവിധാനം

വഖഫ് നിയമന തീരുമാനം റദ്ദാക്കും; പിഎസ്‌സിക്ക് പകരം പുതിയ സംവിധാനം

ഔട്ട് ഓഫ് അജണ്ടയായി ബില്‍ വ്യാഴാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും.

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനം റദ്ദാക്കും. നിയമം പിന്‍വലിക്കാനുള്ള ബില്‍ വ്യാഴാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. ഔട്ട് ഓഫ് അജണ്ടയായി ബില്‍ നാളെ നിയമസഭയില്‍ അവതരിപ്പിക്കും.

അപേക്ഷകള്‍ പരിശോധിക്കാന്‍ ഒരോ വര്‍ഷവും ഇന്റര്‍വ്യൂ ബോര്‍ഡിനെ നിയോഗിക്കാനാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്

അതേസമയം, വഖഫ് നിയമനങ്ങള്‍ക്ക് പിഎസ് സിക്ക് പകരം പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. അപേക്ഷകള്‍ പരിശോധിക്കാന്‍ ഒരോ വര്‍ഷവും ഇന്റര്‍വ്യൂ ബോര്‍ഡിനെ നിയോഗിക്കാനാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ നിയമ സഭയില്‍ കക്ഷി നേതാക്കളുടെ യോഗം ചേരും. തീരുമാനം റദ്ദാക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കുകയായിരുന്നു.

വഖഫ് ബോര്‍ഡിന്റെ ഒഴിവ് വരുന്ന നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ 2016ലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് ആദ്യം ഓര്‍ഡിനന്‍സും പിന്നീട് ബില്ലും നിയമസഭ പാസാക്കുകയായിരുന്നു. ബില്‍ പിന്നീട് സബ്ജറ്റ് കമ്മിറ്റിക്ക് വിടുകയും ചെയ്തു.

നിയമ നിര്‍മാണത്തിന് പിന്നാലെ മുസ്ലിം സാമുദായിക സംഘടനകളും ആശങ്ക പ്രകടിപ്പിച്ചതോടെ് വിഷയം വലിയ വിവാദത്തിലേക്കും രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളിലേക്കും തിരിയുകയായിരുന്നു. വിഷയം മുസ്ലീം ലീഗ് എറ്റെടുക്കുകയും വലിയ പ്രതിഷേധങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. പ്രതിഷേധം വലിയ തോതില്‍ അലടയിച്ചതോടെ മുഖ്യമന്ത്രി തന്നെ പ്രശ്‌നപരിഹാരത്തിന് ഇടപെടുകയും ചെയ്തിരുന്നു. മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ച മുഖ്യമന്ത്രി മുസ്ലീം ലീഗിനെ മാറ്റി നിര്‍ത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചതോടെ വഖഫ് വിഷയം വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചു. തുറന്ന കാഴ്ചപ്പാടോടെ മാത്രമേ സര്‍ക്കാര്‍ നടപടി സ്വീകരിക്കൂ എന്ന നിലപാടായിരുന്നു് മുഖ്യമന്ത്രി യോഗത്തില്‍ നല്‍കിയത്.

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള ബില്‍ നിയമസഭ പാസാക്കിയപ്പോഴും ബില്‍ വിശദ പരിശോധനയ്ക്കായി സബ്ജക്ട് കമ്മിറ്റിക്ക് വിട്ടപ്പോഴും നിയമസഭയിലെ ചര്‍ച്ചയിലും മുസ്ലിംലീഗ് എതിരഭിപ്രായം പ്രകടിപ്പിച്ചില്ലെ നിലപാടായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചത്. പിന്നാലെയാണ് ഇക്കഴിഞ്ഞ ജൂലായ് 20 ന് നിയമം പിന്‍വലിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചത്.

logo
The Fourth
www.thefourthnews.in