റോഡിലെ അഭ്യാസ പ്രകടനങ്ങൾ റീൽസാക്കുന്നവർ ജാഗ്രതൈ! ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് എംവിഡിയുടെ മുന്നറിയിപ്പ്

റോഡിലെ അഭ്യാസ പ്രകടനങ്ങൾ റീൽസാക്കുന്നവർ ജാഗ്രതൈ! ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് എംവിഡിയുടെ മുന്നറിയിപ്പ്

45 സെക്കന്റ് ദൈർഘ്യമുള്ള ദൃശ്യം 'എംവിഡി കേരള'യുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചത്

റോഡിൽ അഭ്യാസപ്രകടനം നടത്തിയ ശേഷം സാമൂഹിക മാധ്യമങ്ങളിൽ റീൽസായി പങ്കുവെക്കുന്നവരെ പൂട്ടാൻ മോട്ടോർ വാഹന വകുപ്പ്. ഇത്തരക്കാരുടെ ലൈസന്‍സ് സസ്പെന്‍റ് ചെയ്യാനാണ് തീരുമാനം. അമിത വേഗത്തിൽ ബൈക്ക് ഓടിക്കുന്നത് റീൽസായി പങ്കുവെച്ച കുട്ടിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്ന ട്രോൾ വീഡിയോ പങ്കുവെച്ചാണ് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകിയത്. 'നിയമലംഘനങ്ങൾ റീൽസ് ആക്കുന്നവരോട്'എന്ന അടിക്കുറിപ്പോടെയാണ് 45 സെക്കന്റ് ദൈർഖ്യമുള്ള എംവിഡി കേരളയുടെ ഫെയ്സ്ബുക്കിലെ വീഡിയോ.

സാമൂഹ്യ മാധ്യമങ്ങളിൽ ലൈക്കും ഷെയറും ലഭിക്കാൻ റോഡിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുന്ന ദൃശ്യങ്ങൾ പങ്കുവെക്കുന്നവരുടെ എണ്ണം സമീപ കാലത്ത് കൂടി വരികയാണ്. ഇത്തരക്കാർക്കെതിരെ കേരള മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചിരുന്നു. യൂട്യൂബ് വ്ളോഗർമാർക്കെതിരെയും, ടൂറിസ്റ്റ് ബസുകൾക്കെതിരെയും മോട്ടോർ വകുപ്പ് നടപടിയെടിത്തിട്ടുണ്ട്.

കൊല്ലം വലിയ അഴീക്കൽ പാലത്തിൽ അമിത വേഗതയിൽ വാഹനം ഓടിച്ചവർക്കെതിരെ പോലീസ് നടപടി സ്വീകരിച്ചിരുന്നു. കോളേജില്‍ നിന്ന് വിനോദയാത്ര പുറപ്പെടുന്നതിന് മുന്നോടിയായി ടൂറിസ്റ്റ് ബസിന്‍റെ മുകളിൽ പൂത്തിരി കത്തിക്കുകയും അത് പിന്നീട് ബസിലേക്ക് തീ പടർന്നതിന് കാരണമാകുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in