കാറ്റും മഴയും ഇനി കുട്ടികൾ പറയും

സംസ്ഥാന വ്യാപകമായി 250 ഓളം സ്‌കൂളുകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ സജ്ജമാകുന്നത്.

കാലാവസ്ഥാ വ്യതിയാനം വലിയ ചര്‍ച്ചയാകുന്ന കാലത്ത് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കാന്‍ വിദ്യാര്‍ഥികളും. സംസ്ഥാന വ്യാപകമായി 250 ഓളം സ്‌കൂളുകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ സജ്ജമാകുന്നത്. ഭൂമിശാസ്ത്രം ഐച്ഛിക വിഷയമായി പഠിപ്പിക്കുന്ന ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലാണ് ആദ്യ ഘട്ടത്തില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ വരുന്നത്. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്രയും അധികം സ്‌കൂളുകളില്‍ കാലാവസ്ഥാ നിരീക്ഷണ സംവിധാനം ഒരുങ്ങുന്നത്. വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. അതത് ദിവസങ്ങളില്‍ ഈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ സാധാരണ ജനങ്ങള്‍ക്കും ലഭ്യമാകുന്ന തരത്തിലാണ് പ്രവര്‍ത്തനം. കണ്ണൂര്‍ കരിയാട് നമ്പ്യാര്‍സ് ഹയര്‍ സെക്കഡറി സ്‌കൂളിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‌റെ വിശേഷങ്ങള്‍ വിദ്യാര്‍ഥികള്‍ പങ്കുവയ്ക്കുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in