എന്താണ് പിആർഎസ് വായ്പ? അത് കർഷകരെ ബാധിക്കുന്നതെങ്ങനെ?

എന്താണ് പിആർഎസ് വായ്പ? അത് കർഷകരെ ബാധിക്കുന്നതെങ്ങനെ?

2016 ൽ സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് പിആർഎസ്. എന്നാൽ കുട്ടനാട്ടിലെ കർഷകർ ഇപ്പോൾ പിആർഎസ് വേണ്ട നെല്ലിന്റെ പണം നേരിട്ട് തന്നാൽ മതി എന്നാണ് ആവശ്യപ്പെടുന്നത്

കഴിഞ്ഞ ദിവസം കുട്ടനാട്ടിലുണ്ടായ കർഷക ആത്മഹത്യ വലിയ വിവാദങ്ങൾക്കാണ് വഴി വെച്ചിരിക്കുന്നത്. കൃഷി നടത്താൻ വായ്പ ലഭിക്കാത്തതിൽ മനം നൊന്താണ് കുട്ടനാട് തകഴിയിലെ കെ ജി പ്രസാദ് എന്ന കർഷകൻ ജീവനൊടുക്കിയത്. കൃഷി നടത്താനായി വായ്പ ലഭിക്കാൻ ബാങ്കുകളെ ബന്ധപ്പെട്ടെങ്കിലും നൽകിയില്ല എന്നാണ് പ്രസാദ് സുഹൃത്തിനോട് പറഞ്ഞത്. പിആർഎസ് വായ്പ കുടിശിക ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ബാങ്ക് വായ്പ നിഷേധിച്ചത്. പിആർഎസ് വായ്പ കാരണം തന്റെ ക്രെഡിറ്റ് സ്കോർ (സിബിൽ സ്കോർ) താഴ്ന്നതായും കർഷകൻ പറയുന്നുണ്ട്. കർഷക സംഘടനയായ കിസാൻ സംഘ് ജില്ലാ പ്രസിഡന്റ്കൂടിയാണ് പ്രസാദ്.

എന്താണ് പിആർഎസ് വായ്പ? അത് കർഷകരെ ബാധിക്കുന്നതെങ്ങനെ?
സംഭരിച്ച നെല്ലിന്റെ വില നല്‍കുന്നില്ല; കര്‍ഷകദിനത്തില്‍ കരിദിനാചരണം

പ്രസാദിന്റെ ആത്മഹത്യക്ക് പിന്നാലെ വലിയ പ്രതിഷേധമാണ് കുട്ടനാട്ടിലെ കർഷകർ നടത്തിയത്. ‘പാഡി റസീപ്റ്റ് സ്ലിപ്’ എന്ന പിആർഎസ് കർഷകരെ കടക്കെണിയിൽ ആക്കുന്നു എന്നതാണ് പ്രധാന ആരോപണം. സിബിൽ സ്കോർ കണക്കാക്കിയാണ് ബാങ്കുകൾ കർഷകർക്ക് വായ്പ നൽകുക. പിആർഎസ് കുടിശിക സിബിൽ സ്കോറിനെ ബാധിക്കുമ്പോൾ കർഷകർ കൂടുതൽ കടക്കെണിയിലേക്ക് നീങ്ങുകയാണ് ചെയ്യുന്നത്.

2016 ൽ സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് പിആർഎസ് വിപ്ലവം. എന്നാൽ കുട്ടനാട്ടിലെ കർഷകർ ഇപ്പോൾ പിആർഎസ് വേണ്ട നെല്ലിന്റെ പണം നേരിട്ട് തന്നാൽ മതി എന്നാണ് ആവശ്യപ്പെടുന്നത്.

എന്താണ് പിആർഎസ് ? എങ്ങനെയാണിത് നടപ്പിലാക്കുന്നത് ?

കര്‍ഷകന്‌ നെല്ലിന്റെ പണം ലഭിക്കുന്നതിൽ കാലതാമസം ഒഴിവാക്കാൻ വേണ്ടി തുടങ്ങിയ പദ്ധതിയാണ് പിആർഎസ് വിപ്ലവം. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട്‌ കർഷകർക്ക് പണം ലഭിക്കാതെ പോകരുത് എന്നതാണ് പ്രധാന ലക്ഷ്യം.

കർഷകർ ഉൽപ്പാദിപ്പിക്കുന്ന നെല്ല് സപ്ലൈകോ വഴിയാണ് പൊതുവിതരണ കേന്ദ്രങ്ങളിലേക്കെത്തുന്നത്. അതിനായി ആദ്യം കർഷകർ സപ്ലൈകോയിൽ രജിസ്റ്റർ ചെയ്യണം. 2016 ന് മുൻപ് വരെ നെല്ലിന്റെ പണം കർഷകന്റെ അക്കൗണ്ടിൽ നേരിട്ട് എത്തിയിരുന്നു. എന്നാൽ പിആർഎസ് വായ്പ പ്രകാരം നെല്ല് സംഭരിച്ച ശേഷം സപ്ലൈകോ പാഡി റസീപ്റ്റ് സ്ലിപ് നൽകുന്നു. ഈ സ്ലിപ്പിൽ എത്ര കിലോ നെല്ല് ഉൽപാദിപ്പിച്ചുവെന്നും അതിന്റെ വില വിവരങ്ങള് രേഖപ്പെടുത്തിയിരിക്കും. ഈ പിആർഎസ് നിശ്ചിത ബാങ്കുകളിൽ കൊണ്ടുപോയി കൊടുത്താൽ അവിടുന്ന് പണം ലഭിക്കും. എന്നാല്‍ ഈ തുക വായ്പയായാണ് രേഖപ്പെടുത്തുക. നെല്ലിന്റെ യഥാർത്ഥ പണം സർക്കാർ പിന്നീട് ബാങ്കുകൾക്ക് നൽകുന്നതാണ് രീതി.

പിആർഎസ് നിശ്ചിത ബാങ്കുകളിൽ കൊണ്ടുപോയി കൊടുത്താൽ അവിടുന്ന് വായ്പ ലഭിക്കും. നെല്ലിന്റെ യഥാർത്ഥ പണം സർക്കാർ പിന്നീട് ബാങ്കുകൾക്ക് നൽകുന്നു. അതിനാൽ ഈ വായ്പ സർക്കാർ ആണ് അടക്കുക. ഇതിന്റെ പലിശ അടക്കുക സപ്ലൈകോ ആയിരിക്കും. ആദ്യത്തെ വായ്പ തീരുന്നതോടെ വീണ്ടും ഇതേ രീതിയിൽ വായ്പ എടുക്കുന്നു.

കര്‍ഷകര്‍ക്ക് ലഭിക്കുന്ന തുക വായ്പയെന്നോണം സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് തിരിച്ചടയ്ക്കും. തുകയുടെ പലിശ സപ്ലൈകോ ആയിരിക്കും അടയ്ക്കുക. ആദ്യത്തെ വായ്പ തീരുന്നതോടെ വീണ്ടും ഇതേ രീതിയിൽ വായ്പ എടുക്കുന്നു. സർക്കാർ അടക്കുന്നു. എന്നാൽ വായ്പ കൃത്യ സമയത്ത് സർക്കാർ തിരിച്ചടയ്ക്കാതാവുന്നതോടെയാണ് കർഷകനെ അത് ബാധിച്ച് തുടങ്ങുക. വായ്പയുമായി കർഷകന് നേരിട്ട് ബന്ധമില്ലെങ്കിലും കുടിശിക വരുന്നതോടെ അത് ബാധിക്കാൻ തുടങ്ങും.

അടുത്ത കൃഷി ഇറക്കാനോ, സ്വകാര്യ ആവശ്യങ്ങൾക്കോ ആയി വായ്പ എടുക്കാൻ ചെന്നാൽ വായ്പ ലഭിക്കില്ല. പിആർഎസ് കുടിശിക ചൂണ്ടിക്കാട്ടിയാണ് ബാങ്ക് വായ്പ നിരസിക്കുക. ഇതോടെ കർഷകന് വേറെ വഴിയില്ലാതാവുകയും പ്രതിസന്ധിയിൽ ആവുകയും ചെയ്യും. പലരുടെയും സിബിൽ സ്കോറിനെ ബാധിച്ച് തുടങ്ങും. ഒടുക്കം പറഞ്ഞാൽ സർക്കാർ പണം തിരിച്ചടച്ചില്ലെങ്കിൽ പെടുന്നത് കർഷകന് ആവും.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്നാണ് നെല്ല് സംഭരണത്തിന്റെ തുക കർഷകർക്ക് കൈമാറുന്നത്. സംസ്ഥാനത്തെ കർഷക‌ർക്ക് നൽകുന്ന മിനിമം താങ്ങുവിലയിൽ 20.60 രൂപ കേന്ദ്ര സർക്കാരും 7.80 രൂപ സംസ്ഥാന സർക്കാരും പങ്കുവെച്ചാണ് കർഷകരിൽനിന്നും നെല്ല് സംഭരിക്കുന്നത്. ആകെ 28.20 രൂപയാണ് കർഷകന് ലഭിക്കുക. ബാങ്കുകൾക്ക് പിആർഎസ് വായ്പ വഴി നൽകാനുള്ള തുക കഴിഞ്ഞ വര്ഷം വരെയുള്ളത് കൊടുത്തു കഴിഞ്ഞു എന്നാണ് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ കഴിഞ്ഞ ദിവസം അറിയിച്ചത്. ഈ വർഷത്തെ തുക അടക്കാന്‍ സമയം ആകുന്നതേയുള്ളു എന്നും അദ്ദേഹം പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in