മസാല ബോണ്ട് കേസ്; ഇ ഡി സമൻസിനെ എല്ലാവരും ഭയക്കുന്നതെന്തിന്, സഹകരിക്കുകയല്ലേ വേണ്ടതെന്ന് ഹൈക്കോടതി

മസാല ബോണ്ട് കേസ്; ഇ ഡി സമൻസിനെ എല്ലാവരും ഭയക്കുന്നതെന്തിന്, സഹകരിക്കുകയല്ലേ വേണ്ടതെന്ന് ഹൈക്കോടതി

ആവശ്യപ്പെട്ട രേഖകള്‍ ഇഡിക്ക് നല്‍കിയെന്നാണ് കിഫ്ബിയുടെ വാദം. എന്നാൽ നൽകിയ രേഖകൾ നിയമസാധുതയില്ലാത്തതാണെന്നും ഇ.ഡി വാദിച്ചു

ഇ ഡി അന്വേഷണവുമായി കിഫ്ബി സഹകരിക്കുകയല്ലേ വേണ്ടതെന്ന് ഹൈക്കോടതി. സമൻസിന് മറുപടി നൽകുകയല്ലേ വേണ്ടതെന്നും അന്വേഷണം വിലക്കാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ക്രിമിനൽ അന്വേഷണമല്ല നടക്കുന്നതെന്നും കിഫ്ബി സഹകരിച്ചാല്‍ കേസ് അന്വേഷണം വേഗം തീര്‍ക്കാന്‍ തയാറാണെന്നും ഇ ഡി ഹൈക്കോടതിയെ അറിയിച്ചു.

എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് കിഫ്ബി ആവര്‍ത്തിച്ചു. ഇ ഡി നല്‍കിയ ആറ് സമന്‍സുകളും ഒരേ സ്വഭാവമുള്ളതാണ്. കിഫ്ബി ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ നേരിട്ട് ഹാജരായി മറുപടി നല്‍കി എന്നിട്ടും സമന്‍സ് ആവര്‍ത്തിക്കുകയാണെന്നും കിഫ്ബി അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. ആവശ്യപ്പെട്ട രേഖകള്‍ ഇഡിക്ക് നല്‍കിയെന്നാണ് കിഫ്ബിയുടെ വാദം. എന്നാൽ നൽകിയ രേഖകൾ നിയമസാധുതയില്ലാത്തതാണെന്നും ഇ ഡി വാദിച്ചു. ഈ രേഖകൾ ഡിജിറ്റലായി നിയമപരമാക്കാമെന്നായിരുന്നു ഇ ഡിയുടെ വാദം. കിഫ്ബിക്ക് വേണ്ടി ഹാജരാകുന്ന സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് പി ദത്താറിന്റെ സൗകര്യം കണക്കിലെടുത്ത് ഹര്‍ജി ഫെബ്രുവരി ഒന്നിന് വീണ്ടും പരിഗണിക്കാന്‍ മാറ്റി.

മസാല ബോണ്ട് കേസ്; ഇ ഡി സമൻസിനെ എല്ലാവരും ഭയക്കുന്നതെന്തിന്, സഹകരിക്കുകയല്ലേ വേണ്ടതെന്ന് ഹൈക്കോടതി
കിഫ്ബി മസാല ബോണ്ട്; അന്വേഷണം നിർണായക ഘട്ടത്തിലെന്ന്‌ ഇഡി ഹൈക്കോടതിയിൽ

മസാല ബോണ്ടുകൾ ഇറക്കിയതിൽ വിദേശനാണയ വിനിമയ നിയമത്തിന്റെ ലംഘനം പരിശോധിക്കാൻ ഇ ഡി സമൻസ് നൽകിയതിനെതിരെ കിഫ്ബി നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. സമൻസ് ചോദ്യം ചെയ്യുന്നത് നിയമം ദുരുപയോഗം ചെയ്യാനാണെന്നത് (ഇ ഡി) കോടതിയെ അറിയിച്ചിട്ടുള്ളത് നിർണായക ഘട്ടത്തിലുള്ള അന്വേഷണം തടസപ്പെടുത്തുകയും നിശ്ചലമാക്കുകയുമാണ് ഹരജിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു.

ഏതെങ്കിലും ഏജൻസി മുമ്പാകെ കിഫ്ബിക്കെതിരെ നടപടികളില്ല. നിയമപരമായി അധികാരമില്ലാതെയാണ് ഇ ഡി വീണ്ടും സമൻസ് നൽകിയിരിക്കുന്നത്. മസാല ബോണ്ട് ഇറക്കുന്നതിൽ എതിർപ്പില്ലെന്ന് 2018 ജൂണിൽ റിസർവ് ബാങ്ക് കിഫ്ബിയെ അറിയിച്ചിരുന്നതായും കിഫ്ബിയും സി.ഇ.ഒ കെ.എം എബ്രഹാമും നൽകിയ ഹർജിയിൽ പറയുന്നത്.

logo
The Fourth
www.thefourthnews.in