കെ മുരളീധരൻ
കെ മുരളീധരൻ

'സ്വപ്നയുടെ ആരോപണം എന്തുകൊണ്ട് സിബിഐക്ക് വിടുന്നില്ല': കെ മുരളീധരൻ

മുഖ്യമന്ത്രി പൊതുസമൂഹത്തോട് മാപ്പ് പറയണം

സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് സിബിഐ അന്വേഷിക്കാത്തത് എന്തുകൊണ്ടെന്ന് കെ മുരളീധരൻ. സിപിഎം നേതാക്കള്‍ ഇതുവരെയും മാനനഷ്ട കേസ് നല്‍കാത്തതിന് കാരണമെന്താണ്. സോളാറിന് ഒരു നയം. സ്വർണ്ണക്കടത്തിന് മറ്റൊരു നയം. എന്താണ് സർക്കാരിന്‍റെ നയമെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.

സ്വർണ്ണക്കടത്ത് കേസും സ്വപ്ന സുരേഷിന്റെ ആരോപണങ്ങളും സിബിഐ അന്വേഷിക്കട്ടെ. സിബിഐ പിണറായിക്ക് നിഷിദ്ധമല്ലല്ലോയെന്നും കെ മുരളീധരൻ പറഞ്ഞു. യുഡിഎഫ് നേതാക്കള്‍ക്ക് എതിരെയുള്ള പരാതികള്‍ അടിസ്ഥാന രഹിതമെന്നാണ് റിപ്പോർട്ട്. ഉമ്മൻ ചാണ്ടിക്കെതിരെ എല്‍ ഡി എഫ് സർക്കാർ സ്ത്രീപീഡന കുറ്റം വരെ ചുമത്തി. ഇതൊന്നും തെളിയിക്കാൻ അന്വേഷണ സംഘങ്ങള്‍ക്കായില്ല. സിബിഐയെ എതിർക്കുന്ന പിണറായിക്ക് സിബിഐ മതിയെന്നായെന്നും മുരളീധരൻ പറഞ്ഞു.

കെ മുരളീധരൻ
സോളാർ പീഡനക്കേസ്: ഉമ്മൻ ചാണ്ടിക്കും അബ്ദുള്ളക്കുട്ടിക്കും ക്ലീൻ ചിറ്റ്

ഇ പി ജയരാജനെതിരായ ആരോപണം പാർട്ടിക്കുള്ളിലെ സംഭവമായി കാണാനാകില്ല. മന്ത്രിസ്ഥാനം ദുരുപയോഗപ്പെടുത്തി റിസോർട്ടിന് പണം പിരിച്ചിട്ടുണ്ട്. അപ്പോള്‍ അത് പാർട്ടി കാര്യം മാത്രമല്ല. ഒന്നാം പിണറായി സർക്കാരിലെ രണ്ടാമനെതിരെയാണ് ആരോപണം. അന്വേഷണം വേണം. പി ജയരാജനെതിരെ പാർട്ടിക്കാർ ഉന്നയിച്ച ക്വട്ടേഷൻ ബന്ധമെന്ന പരാതിയിലെ യാഥാർത്ഥ്യമറിയണമെന്നും കെ മുരളീധരൻ പറഞ്ഞു.

കെപിസിസി പ്രസിഡന്റായി കെ സുധാകരൻ തുടരട്ടെയെന്നാണ് പൊതു ധാരണ. 12 ന് ചേരുന്ന യോഗത്തില്‍ വ്യക്തത വരുമെന്നും മുരളീധരൻ പറഞ്ഞു.

logo
The Fourth
www.thefourthnews.in