മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ

മാസപ്പടി: എക്സാലോജിക്കിനെതിരായ ഇ ഡി അന്വേഷണം മൂന്ന് വര്‍ഷം മറച്ചുവച്ചതെന്തിന്? ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് അഞ്ച് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

എക്‌സാ ലോജിക്കിന് എതിരായ ഇഡി അന്വേഷണം മൂന്ന് വര്‍ഷം പുറം ലോകം അറിയാതിരുന്നത് സിപിഎം ബിജെപി രഹസ്യ ധാരണയുടെ ഭാഗമെന്ന് കോണ്‍ഗ്രസ്. മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് അഞ്ച് ചോദ്യങ്ങളുമായി രംഗത്തെത്തിയ വി ഡി സതീശനാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനു മുന്‍പ് എക്‌സാലോജിക്കിന് എതിരെ ഇ ഡി അന്വേഷണം ആരംഭിച്ചിട്ടും എങ്ങനെയാണ് മൂന്ന് വര്‍ഷം ഇ ഡി അന്വേഷണം മൂടിവച്ചതെന്നാണ് വിഡി സതീശന്റെ പ്രധാന ചോദ്യം. മുഖ്യമന്ത്രിയുടെ മകള്‍ ടി വീണയ്ക്ക് എതിരായ എസ്എഫ്‌ഐഒ അന്വേഷണം തടയണമെന്ന ഹര്‍ജി തള്ളിയ കര്‍ണാടക ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദ്യങ്ങളുമായി രംഗത്തെത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ
വീണ വിജയന് തിരിച്ചടി; ഹര്‍ജി തള്ളി, എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം തടയില്ലെന്ന് കര്‍ണാടക ഹൈക്കോടതി

പ്രതിപക്ഷ നേതാവ് ഉന്നയിച്ച അഞ്ച് ചോദ്യങ്ങള്‍

1. മകള്‍ വീണ വിജയന്റെ കമ്പനിയെ സംബന്ധിച്ച് ഏജന്‍സികള്‍ വിവരങ്ങള്‍ തേടിയിരുന്നെന്ന് മുഖ്യമന്ത്രി നിയമസഭയിലെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വിടാമോയെന്ന് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി മൗനം പാലിച്ചു.

കര്‍ണാടക ഹൈക്കോടതി വിധിയില്‍ സിഎംആര്‍എല്ലും വീണ വിജയനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് 2021 ജനുവരി 29 ന് ഇ ഡി നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ആര്‍ഒസി നോട്ടീസ് അയച്ചതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരെഞ്ഞടുപ്പിനു മുന്‍പ്, 2021 ല്‍ ഇ ഡി അന്വേഷണം ആരംഭിച്ചിരുന്നു. എന്നിട്ടും എങ്ങനെയാണ് മൂന്ന് വര്‍ഷം ഇ ഡി അന്വേഷണം മൂടിവച്ചത്? സിപിഎം- ബിജെപി ധാരണ പ്രകാരമല്ലേ എക്സാലേജിക്കിന് എതിരായ ഇ ഡി അന്വേഷണം തടസപ്പെട്ടത്? ഇടനിലക്കാരായി പ്രവര്‍ത്തിച്ച ബിജെപി നേതാക്കള്‍ക്കും ഈ ചോദ്യത്തിന് ഉത്തരം നല്‍കാവുന്നതാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ
'എസ്എഫ്‌ഐഒ അന്വേഷണം നിയമപരം, എക്‌സാലോജിക്ക് നടത്തിയത് ഗുരുതര ക്രമക്കേട്'; കര്‍ണാടക ഹൈക്കോടതി വിധി വിശദാംശങ്ങള്‍ പുറത്ത്

2. ഇന്‍കം ടാക്‌സ് ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവ് വന്നപ്പോള്‍ മകളുടെ വാദം കേള്‍ക്കാന്‍ തയാറായില്ലെന്ന പച്ചക്കള്ളമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. അതു തെറ്റാണെന്ന് ആര്‍ഒസി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ വ്യക്തമായി. മാസപ്പടി വിഷയത്തില്‍ ഏതൊക്കെ ഏജന്‍സികളാണ് അന്വേഷണം നടത്തുന്നതെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോ?

3. സിഎംആര്‍എല്ലിന് പുറമെ വീണയുടെയും എക്‌സാലോജിക്കിന്റെയും അക്കൗണ്ടുകളിലേക്ക് ചാരിറ്റി സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങള്‍ മാസപ്പടി അയച്ചിട്ടുണ്ടെന്ന് ആര്‍ഒസി കണ്ടെത്തിയിട്ടുണ്ട്. സിഎംആര്‍എല്ലിനെ കൂടാതെ എക്സാലോജിക്കിന് മാസപ്പടി നല്‍കിയിരുന്ന കമ്പനികള്‍ ഏതൊക്കെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കാമോ?

4. എക്സാലോജിക്കിന് മാസപ്പടി നല്‍കിയ സ്ഥാപനങ്ങള്‍ക്ക് നികുതി ഇളവ് ഉള്‍പ്പെടെയുള്ള എന്തെങ്കിലും ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?

5. കരിമണല്‍ കമ്പനി ഉടമയുടെ ഭാര്യയുടെ സ്ഥാപനമായ എംപവര്‍ ഇന്ത്യയില്‍ നിന്നും നിന്നും എക്സാലോജിക് സ്വീകരിച്ച വായ്പ സംബന്ധിച്ച കണക്കുകളില്‍ വ്യക്തതയില്ലെന്നും ആര്‍ഒസി വെളിപ്പെടുത്തിയിട്ടുണ്ട്. എംപവര്‍ നല്‍കിയ വായ്പ മുഴുവനായി എക്സാലോജിക് അക്കൗണ്ടില്‍ എത്തിയിട്ടില്ല. ആ പണം എവിടെ പോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുമോ?

logo
The Fourth
www.thefourthnews.in