വന്യമൃഗങ്ങളുടെ എണ്ണം കൂടി, പരിഹാര നടപടികള്‍ ഫലം കണ്ടില്ല; സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമെന്ന് വനംമന്ത്രി

വന്യമൃഗങ്ങളുടെ എണ്ണം കൂടി, പരിഹാര നടപടികള്‍ ഫലം കണ്ടില്ല; സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമെന്ന് വനംമന്ത്രി

ഫോറസ്റ്റ് ഓഫീസർമാരുടെ നിലവിലുളള ഒഴിവുകളും എത്രയും പെട്ടന്ന് പരിഹരിക്കും

വയനാട് മാനന്തവാടിയി പുതുശ്ശിയില്‍ കടുവ ഭീതി നിലനില്‍ക്കെ വനം വകുപ്പിന്റെ പരിമിതികള്‍ ചൂണ്ടിക്കാട്ടി വനം മന്ത്രി എ കെ ശശീന്ദ്രന്‍. മനുഷ്യ മൃഗ സംഘര്‍ഷങ്ങള്‍ നാടക്കുന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വിഭവങ്ങള്‍ വനം വകുപ്പിന്റെ കയ്യില്‍ ഇല്ലെന്നത് പരിമിതിയാണ്. ഫോറസ്റ്റ് ഓഫീസര്‍മാരുടെ നിലവിലുളള ഒഴിവുകളും എത്രയും പെട്ടന്ന് പരിഹരിക്കും. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

വന്യജീവി നിയന്ത്രണത്തിനുള്ള നടപടികള്‍ക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ നിലനില്‍ക്കുന്നുണ്ട്.

അതേസമയം, വന്യമൃഗങ്ങളുടെ എണ്ണത്തിലും കാര്യമായ വര്‍ധനയുണ്ടായതായും മന്ത്രി ചൂണ്ടിക്കാട്ടി. വന്യമൃഗങ്ങള്‍ നിരന്തരമായി അക്രമം നടത്തുകയാണ്. ഇതിനെതിരെ നടപടി സ്വീകരിച്ചെങ്കിലും വേണ്ട വിധത്തിലുളള ഫലപ്രാപ്തി ഉണ്ടായില്ല. മനുഷ്യ വന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ അയല്‍സംസ്ഥാനങ്ങളുമായി സഹകരിച്ച് മുന്നോട്ട് പോകും. കര്‍ണാടക വനം വകുപ്പ് നല്ല രീതിയില്‍ സഹകരിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വന്യജീവി നിയന്ത്രണത്തിനുള്ള നടപടികള്‍ക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ നിലനില്‍ക്കുന്നുണ്ട്. ഇത് നടപടികള്‍ക്ക് തടസമാകുകയാണ്. ഈ വിഷയത്തില്‍ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും അര്‍ജന്റ് പെറ്റീഷൻ നൽകുകയും ചെയ്യും.

കടവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ട തോമസിന്റെ കുടുംബത്തിന് സഹായം നൽകും. കുടുംബത്തിന് ജോലി നൽകാനാണ് ആവശ്യപ്പെട്ടത് അത് പരിഗണനയിലുണ്ട്. വ്യവസ്ഥകൾക്ക് അനുസരിച്ച് കർഷകരുടെ കുടുംബങ്ങളെ സഹായിക്കുമെന്നും വനം മന്ത്രി ഉറപ്പ് നല്‍കി.

വയനാട്ടിലെ കടുവ ആക്രമണത്തിൽ ഇന്നലെ മരണപ്പെട്ട കർഷന്റെ വിയോഗത്തില്‍ ഖേദം പ്രകടിപ്പിച്ച മന്ത്രി പ്രതിഷേധങ്ങൾ വഴി വിട്ടുപോകരുതെന്നും ആവശ്യപ്പെട്ടു. മാനന്തവാടിയിൽ ഇന്ന് ഹർത്താൽ ആചാരിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് വനം മന്ത്രിയുടെ പ്രതികരണം.

logo
The Fourth
www.thefourthnews.in