അരിക്കൊമ്പനെ  കണ്ടെത്താനായില്ല; ദൗത്യസംഘത്തെ കുഴക്കി കാട്ടാനക്കൂട്ടം

അരിക്കൊമ്പനെ കണ്ടെത്താനായില്ല; ദൗത്യസംഘത്തെ കുഴക്കി കാട്ടാനക്കൂട്ടം

അരിക്കൊമ്പന്‍ എവിടെയെന്ന് നിശ്ചയമില്ലെന്ന് വനം വകുപ്പ്

ഇടുക്കിയിലെ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം അനിശ്ചിതത്വത്തില്‍. ഇന്ന് പുലര്‍ച്ചെ അരിക്കൊമ്പനെ തേടിയിയിറങ്ങിയ ദൗത്യ സംഘത്തിന് ഇതുവരെ ആനയെ കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട്. രാവിലെ ദൗത്യ സംഘം കണ്ടെത്തിയ കാട്ടാനക്കൂട്ടത്തില്‍ അരിക്കൊമ്പന്‍ ഉണ്ടെന്ന നിലയിലായിരുന്നു നടപടികള്‍ മുന്നോട്ട് പോയത്. ഇതനുസരിച്ച് മയക്കുവെടിവയ്ക്കുന്ന സംഘവും, കുങ്കിയാനകളും ഉള്‍പ്പെടെ ഇവിടെയെത്തിയെങ്കിലും കൂട്ടത്തില്‍ അരിക്കൊമ്പന്‍ ഇല്ലെന്ന് വ്യക്തമാകുകയായിരുന്നു.

ഇന്നലെ മുതല്‍ അരിക്കൊമ്പന്‍ നിരീക്ഷണത്തിലാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം. രാവിലെ ചിന്നക്കനാല്‍ മേഖലയിലുണ്ടായിരുന്ന കാട്ടാനക്കൂട്ടങ്ങളെയാണ് സംഘം നിരീക്ഷിച്ചിരുന്നത്. എന്നാല്‍ ആനയെ കൃത്യമായി ഇന്ന് കണ്ടെത്താനായില്ലെന്നത് തിരിച്ചടിയാവുകയായിരുന്നു. കുങ്കിയാനകളും വെടിവയ്പ്പ് സംഘവുമടക്കം 150 പേരടങ്ങുന്ന ദൗത്യസംഘമാണ് സ്ഥലത്തുണ്ടായിരുന്നത്. അരിക്കൊമ്പന്‍ എവിടെയാണെന്ന് നിശ്ചയമില്ലെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. ആറ് മണിക്കും ഏഴുമണിക്കും ഇടയിൽ മയക്കുവെടി വയ്ക്കാൻ ആയിരുന്നു തീരുമാനം. എന്നാൽ ദൗത്യം നീളുന്നത് പ്രതിസന്ധിക്ക് ഇടയാക്കുന്നു.

അരിക്കൊമ്പനെ  കണ്ടെത്താനായില്ല; ദൗത്യസംഘത്തെ കുഴക്കി കാട്ടാനക്കൂട്ടം
ദൗത്യം നീളുന്നു; അരിക്കൊമ്പന്‍ ആനക്കൂട്ടത്തിനൊപ്പം, കൂട്ടം തെറ്റിക്കാന്‍ പടക്കം പൊട്ടിച്ചു

മയക്കു വെടിവച്ച് ബൂസ്റ്റര്‍ ഡോസ് നല്‍കിയ ശേഷം എട്ട് കിലോഗ്രാം ഭാരമുളള ജിപിഎസ് ഘടിപ്പിച്ച റെഡിയോ കോളര്‍ ധരിപ്പിച്ച് ശേഷം ആനിമല്‍ ആംബുലന്‍സില്‍ അരിക്കൊമ്പനെ മാറ്റുകയായിരുന്നു വനം വകുപ്പിന്റെ ലക്ഷ്യം.

logo
The Fourth
www.thefourthnews.in