കാട്ടാന ആക്രമണം: മൂന്നാറില്‍ ഇന്ന് എല്‍ഡിഎഫ് ഹർത്താല്‍, റോഡ് ഉപരോധിക്കാന്‍ കോണ്‍ഗ്രസ്

കാട്ടാന ആക്രമണം: മൂന്നാറില്‍ ഇന്ന് എല്‍ഡിഎഫ് ഹർത്താല്‍, റോഡ് ഉപരോധിക്കാന്‍ കോണ്‍ഗ്രസ്

കൊല്ലപ്പെട്ട കന്നിമല എസ്റ്റേറ്റ് സ്വദേശി മണിയുടെ പോസ്റ്റമോർട്ടം ഇന്ന് നടക്കും

മൂന്നാർ കന്നിമലയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധം. മൂന്നാർ കെ ഡി എച്ച് വില്ലേജ് പരിധിയില്‍ എല്‍ഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. കോണ്‍ഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട കന്നിമല എസ്റ്റേറ്റ് സ്വദേശിയും ഓട്ടോറിക്ഷ തൊഴിലാളിയുമായ മണിയുടെ പോസ്റ്റ്‍മോർട്ടം ഇന്ന് നടക്കും. കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റവർ ടാറ്റ ടീ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കന്നിമല എസ്‌റേററ്റ് ഫാക്ടറിയില്‍ ജോലി കഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേയായിരുന്നു കാട്ടാനയുടെ ആക്രമണം. ഓട്ടോ കുത്തിമറിച്ചിട്ട ഒറ്റയാന്‍ വാഹനത്തിൽനിന്ന് തെറിച്ചുവീണ മണിയെ തുമ്പിക്കൈയ്യില്‍ ചുഴറ്റിയെടുത്ത് എറിയുകയായിരുന്നു. മണിയുടെ തലയ്ക്ക് ഗുരുതര പരുക്കേല്‍ക്കുകയും തല്‍ക്ഷണം മരണം സംഭവിക്കുകയുമായിരുന്നു.

കാട്ടാന ആക്രമണം: മൂന്നാറില്‍ ഇന്ന് എല്‍ഡിഎഫ് ഹർത്താല്‍, റോഡ് ഉപരോധിക്കാന്‍ കോണ്‍ഗ്രസ്
മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം, യുവാവ് കൊല്ലപ്പെട്ടു; ഇടുക്കിയിൽ രണ്ട് മാസത്തിനിടെ കാട്ടാനകൾ കവർന്നത് നാല് ജീവനുകൾ

മണിയെ കൂടാതെ നാലുപേരാണ് ഓട്ടോയിലുണ്ടായിരുന്നത്. യാത്രക്കാരില്‍ എസക്കി രാജ (45), റെജിനാ (39) എന്നിവരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ജനുവരി 23 ന് ഗുണ്ടുമല എസ്റ്റേറ്റില്‍ തമിഴ്‌നാട് സ്വദേശിയെ ചവിട്ടിക്കൊന്ന ആന തന്നെയാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ആഴ്ചകള്‍ക്കു മുമ്പ് വയനാട്ടിലുണ്ടായ കാട്ടാന ആക്രമണത്തില്‍ മൂന്നു പേര്‍ മരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് വ്യാപക പ്രതിഷേധം ജില്ലയിലുണ്ടായി. വയനാട്ടില്‍ കൊല്ലപ്പെട്ടവരുടെ വീട് രാഹുല്‍ ഗാന്ധിഎംപി സന്ദര്‍ശിച്ചിരുന്നു

logo
The Fourth
www.thefourthnews.in