മാനന്തവാടി ടൗണില്‍ പരിഭ്രാന്തി പരത്തി കാട്ടാന; നിരോധനാജ്ഞ, മയക്കുവെടിവെക്കാൻ നിര്‍ദേശം

മാനന്തവാടി ടൗണില്‍ പരിഭ്രാന്തി പരത്തി കാട്ടാന; നിരോധനാജ്ഞ, മയക്കുവെടിവെക്കാൻ നിര്‍ദേശം

ആളുകള്‍ കൂട്ടംകൂടുകയോ ആനയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയോ ചെയ്യരുത്

വയനാട്ടിലെ ജനവാസ മേഖലയില്‍ പരിഭ്രാന്തി പരത്തി കാട്ടാന. റേഡിയോ കോളര്‍ ഘടിപ്പിച്ച ഒറ്റയാനാണ് മാനന്തവാടി ടൗണില്‍ ഇറങ്ങിയത്. ആന ചുറ്റിക്കറങ്ങുന്ന സാഹചര്യത്തില്‍, മാനന്തവാടി ടൗണില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാനന്തവാടി നഗരസഭ ഡിവിഷന്‍ 24, 25,26,27, ഇടവക പഞ്ചായത്ത് വാര്‍ഡ് 4,5,7 എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ ആനയെ മയക്കുവെടിവെച്ച് പിടികൂടാന്‍ നിര്‍ദേശം നല്‍കിയതായി വനംമന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.

സ്‌കൂളുകളില്‍ എത്തിയ കുട്ടികള്‍ പുറത്തിറങ്ങാതെ നോക്കണമെന്നും സ്‌കൂളിലേക്ക്പുറപ്പെടാനിരുന്ന കുട്ടികള്‍ വീട്ടില്‍ തന്നെ തുടരണമെന്നും നിര്‍ദേശമുണ്ട്. ആളുകള്‍ കൂട്ടംകൂടുകയോ ആനയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയോ ചെയ്യരുത്. അധികൃതരുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.

മാനന്തവാടി ടൗണില്‍ പരിഭ്രാന്തി പരത്തി കാട്ടാന; നിരോധനാജ്ഞ, മയക്കുവെടിവെക്കാൻ നിര്‍ദേശം
'എന്ത് ചോദിച്ചാലും ഇരുകൈയും ഉയര്‍ത്തി പരിശുദ്ധമെന്ന് പറയുന്ന മുഖ്യമന്ത്രി'; മാസപ്പടിയിൽ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

മാനന്തവാടിക്കടുത്ത് പായോടാണ് ആദ്യം ആനയെത്തിയത്. പാല്‍ വിതരണത്തിന് എത്തിയവരാണ് ആനയെ ആദ്യം കണ്ടത്. പിന്നീട് ഇവിടെനിന്ന് മാറിയ ആന, ടൗണിലേക്ക് നീങ്ങുകയും കോടതിവളപ്പില്‍ കയറുകയും ചെയ്തു. നിലവില്‍ ന്യൂമാന്‍ കോളജിന് സമീപത്താണ് ആനയുള്ളത്. വാഹനങ്ങള്‍ക്ക് അടുത്തുകൂടി കടന്നുപോയെങ്കിലും ഇതുവരെ അക്രമാസക്തമായിട്ടില്ല.

രണ്ടാഴ്ച മുന്‍പ് കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ബേലൂരില്‍നിന്ന് പിടികൂടിയ ആനയാണ് ഇതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷം ആനയെ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വില്‍ തുറന്നുവിട്ടിരുന്നു.

logo
The Fourth
www.thefourthnews.in