ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുമോ? സര്‍ക്കാരിന് മുന്നിലുള്ള വഴികളെന്ത്?

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുമോ? സര്‍ക്കാരിന് മുന്നിലുള്ള വഴികളെന്ത്?

റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വിവരാകാശ കമ്മീഷന്‍ തന്നെ നിര്‍ദേശിച്ച സ്ഥിതിക്ക് സര്‍ക്കാരിന് ഇനി എന്തുചെയ്യാനാകും?

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന പരാതിയില്‍ വിവരാവാകാശ കമ്മിഷന്‍ ഉത്തരവിട്ടത് റിപ്പോര്‍ട്ട് വിളിച്ചുവരുത്തി വായിച്ചശേഷം. കമ്മിഷന്‍ മൂന്നുതവണ സിറ്റിങ് നടത്തിയപ്പോഴും റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. തുടര്‍ന്ന് മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ ഉത്തരവിട്ടു. റിപ്പോർട്ട് വായിച്ചശേഷമാണ് സ്വകാര്യതയെ ഹനിക്കാതെ ബാക്കിയുള്ള ഭാഗം പുറത്തുവിടാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചത്.

49-ാം പേജിലെ 96 -ാം ഖണ്ഡികയും 81 മുതല്‍ 100 വരെയുള്ള പേജുകളും 165 മുതല്‍ 196 വരെയുള്ള ഭാഗങ്ങളും അനുബന്ധവും പുറത്തുവിടരുതെന്നും ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്.

2019 ഡിസംബര്‍ 31 നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മലയാള സിനിമാ വ്യവസായവും പല കുടുംബങ്ങളും തകരുമെന്നും കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് അധ്യക്ഷ തന്നെ കത്ത് നല്‍കിയെന്നും തെളിവുകളില്ലാതെയുള്ള ആരോപണങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ വയ്ക്കാനാകില്ലെന്നുമൊക്കെ ന്യായീകരണങ്ങള്‍ പരസ്യമായും രഹസ്യമായും പറഞ്ഞാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തിയത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുമോ? സര്‍ക്കാരിന് മുന്നിലുള്ള വഴികളെന്ത്?
ഹേമ കമ്മിഷൻ റിപ്പോർട്ട് ഉടൻ പുറത്തുവിടണം; ഉത്തരവിറക്കി വിവരാവകാശ കമ്മിഷൻ

റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വിവരാകാശ കമ്മിഷന്‍ തന്നെ നിര്‍ദേശിച്ച സ്ഥിതിക്ക് സര്‍ക്കാരിന് ഇനി എന്തുചെയ്യാനാകും?

വിവരവാകാശ കമ്മിഷന്‍ ഉത്തരവിനെതിരെ വേണമെങ്കില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ റിട്ട് നല്‍കാമെന്ന് മുന്‍ വിവരാകാശ കമ്മിഷണറായ കെ വി സുധാകരന്‍ പറയുന്നു. കമ്മിഷനെതിരെ ദേശീയ കമ്മിഷനെ അല്ല ഹൈക്കോടതിയെയാണ് സര്‍ക്കാര്‍ സമീപിക്കേണ്ടത്.

വിവരാവകാശ നിയമത്തിലെ അനുച്ഛേദം 8 ( 1) എ മുതൽ ജെ പ്രകാരം സ്വകാര്യത ഹനിക്കുന്ന ഒരു വിവരങ്ങളും പുറത്തുവിടരുതെന്ന് നിര്‍ദേശമുണ്ട്. സ്വകാര്യത ഹനിക്കരുതെന്ന നിര്‍ദേശം വിവരാവകാശ കമ്മിഷന്‍ ഉത്തരവില്‍തന്നെ പറയുന്നതിനാല്‍ സര്‍ക്കാരിന് ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാം. ഇനി അതല്ലെങ്കില്‍ വിവരാവകാശ നിയമത്തിലെ സിവിയറബിലിറ്റി ക്ലോസ് അനുസരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ടിലെ ഏതെങ്കിലും ചില ഭാഗങ്ങള്‍ മാത്രമായി കോപ്പിയെടുത്ത് പ്രസിദ്ധീകരിക്കാവുന്നതുമാണ്.

ചുരുക്കത്തില്‍ മലയാള സിനിമയിലെ ചൂഷണങ്ങളെക്കുറിച്ചുള്ള ഒന്നും പുറത്തുവരാന്‍ പോകുന്നില്ല . ആരുടേയും പൊയ്മുഖം തകര്‍ക്കാനും ഈ സര്‍ക്കാരിന് താല്‍പ്പര്യമില്ല...

logo
The Fourth
www.thefourthnews.in