20 രൂപയുടെ ഊണും മുടങ്ങുമോ?; ഒരുവര്‍ഷമായി ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി നൽകാതെ സര്‍ക്കാർ

ആയിരക്കണക്കിന് സ്ത്രീകൾക്ക് തൊഴിൽ, വിലക്കയറ്റനാളുകളിലും ചുരുങ്ങിയ ചെലവിൽ ഭക്ഷണം - അങ്ങനെ നിരവധി പ്രത്യേകതകളുള്ള പദ്ധതിയാണ് പ്രതിസന്ധിയിലായത്

"ഒരു വർഷമായി സബ്സിഡി കിട്ടിയിട്ട്. കടം വാങ്ങിയും പലിശയ്ക്കെടുത്തുമാണ് ഇത് നടത്തിക്കൊണ്ട് പോവുന്നത്. അടയ്ക്കേണ്ടിവരുമെന്ന അവസ്ഥയാണ്" - ജനകീയ ഹോട്ടൽ നടത്തിപ്പുകാരായ സ്ത്രീകളുടെ പ്രതിസന്ധി ഈ വാക്കുകളിൽ ഒതുങ്ങുന്നതല്ല.

20 രൂപയ്ക്ക് ഊണ് നൽകുന്ന ജനകീയ ഹോട്ടലുകൾ കേരളത്തിൽ വലിയ തോതിൽ പ്രശംസിക്കപ്പെട്ട മുന്നേറ്റമായിരുന്നു. ആയിരക്കണക്കിന് സ്ത്രീകൾക്ക് തൊഴിൽ, വിലക്കയറ്റനാളുകളിലും ചുരുങ്ങിയ ചെലവിൽ ഭക്ഷണം അങ്ങനെ നിരവധി പ്രത്യേകതകൾ ഈ പദ്ധതിക്കുണ്ട്. എന്നാൽ ജനകീയ ഹോട്ടലുകൾ ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

ഒരു ഊണിന് സർക്കാർ നൽകിയിരുന്ന 10 രൂപ സബ്സിഡി ഒരു വർഷമായി മുടങ്ങിയിട്ട്. 30 കോടിരൂപയാണ് ഇതുവരെ സർക്കാർ നൽകാനുള്ളത്. പല ജില്ലകളിലും മൂന്നിലൊന്ന് ജനകീയ ഹോട്ടലുകൾ അടച്ചു. പ്രതിസന്ധി തുടർന്നാൽ ബാക്കിയുള്ളവയ്ക്കും പൂട്ടിടേണ്ടി വരുമെന്ന ആശങ്കയാണ് നടത്തിപ്പുകാർക്ക്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in