മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു; യുവാവ് കസ്റ്റഡിയില്‍

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു; യുവാവ് കസ്റ്റഡിയില്‍

പിതാവിനെ കാണാന്‍ ആശുപത്രിയിലെത്തിയ യുവതിയെ പ്രതി കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു. നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. സിംനയെ ആക്രമിച്ച പുന്നമറ്റം സ്വദേശി ഷാഹുൽ അലിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. കൊലപാതകാലത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

പിതാവിനെ കാണാന്‍ ആശുപത്രിയിലെത്തിയ യുവതിയെ ഷാഹുല്‍ ഹമീദ് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയെന്നാണ് വിവരം. സിംനയുടെ കരുത്തിലും പുറത്തും കുത്തേറ്റിരുന്നു. തുടർന്നുണ്ടായ രക്സ്രാവമാണ് മരണകാരണം.

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു; യുവാവ് കസ്റ്റഡിയില്‍
ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമർശം: സത്യഭാമയ്‌ക്കെതിരേ ജാമ്യമില്ലാ കേസ്

ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ആശുപത്രിക്കുള്ളിൽ സ്ത്രീകളുടെയും കുട്ടികളുയുടെയും വാർഡിനുള്ളിലാണ് സംഭവം നടന്നത്. പിടിയിലായ പ്രതി ഷാഹുൽ അലിയും കൊല്ലപ്പെട്ട സിംനയും തമ്മിൽ മുൻപരിചയം ഉണ്ടായിരുന്നു, ഇരുവരും സുഹൃത്തുക്കളായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.

logo
The Fourth
www.thefourthnews.in