കോഴിക്കോട് മെഡിക്കല്‍ കോളേജ്
കോഴിക്കോട് മെഡിക്കല്‍ കോളേജ്

കോഴിക്കോട് മെഡിക്കൽ കോളേജില്‍ യുവതിക്ക് പീഡനം; അറ്റൻഡർക്കെതിരെ പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് സർജിക്കൽ ഐസിയുവിൽ വിശ്രമിക്കുകയായിരുന്ന യുവതിയാണ് പീഡനത്തിനിരയായത്

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ അറ്റൻഡർ പീഡിപ്പിച്ചതായി പരാതി. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് സർജിക്കൽ ഐസിയുവിൽ വിശ്രമിക്കുകയായിരുന്ന യുവതിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

കോഴിക്കോട് മെഡിക്കല്‍ കോളേജ്
തിരുവനന്തപുരത്ത് നടുറോഡില്‍ വീണ്ടും ലൈംഗികാതിക്രമം: പരാതി നൽകിയിട്ടും പോലീസ് അനങ്ങിയില്ലെന്ന് പരാതിക്കാരി

ശനിയാഴ്ചയാണ് സംഭവം നടന്നത്. രാവിലെ ശസ്ത്രക്രിയക്ക് ശേഷം യുവതിയെ സ്ത്രീകളുടെ സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച ശേഷമാണ് സംഭവം. സര്‍ജിക്കല്‍ ഐസിയുവില്‍ യുവതിയെ എത്തിച്ച ശേഷം മടങ്ങിയ അറ്റന്‍ഡര്‍ കുറച്ച് കഴിഞ്ഞ് മടങ്ങിയെത്തി. ഈ സമയം മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ഐസിയുവിലെ ജീവനക്കാരെല്ലാം അവിടെയായിരുന്നു. ഈ സമയത്തായിരുന്നു അറ്റന്‍ഡര്‍ യുവതിയെ പീഡിപ്പിച്ചത്. ശസ്ത്രക്രിയക്ക്‌ ശേഷം അർദ്ധബോധാവസ്ഥയിലായിരുന്ന യുവതി പിന്നീടാണ് ബന്ധുക്കളോട് വിവരം പറഞ്ഞത്. തുടർന്ന് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകുകയായിരുന്നു.

മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുദര്‍ശന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. യുവതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. അതേസമയം ഇയാള്‍ ഒളിവിലാണെന്നാണ് വിവരം. സംഭവത്തില്‍ കഴിഞ്ഞ ദിവസം പരാതി ലഭിച്ചതായും അന്വേഷണം നടന്ന് വരികയാണെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ടും വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in