മദ്യപാനത്തിനിടെ തര്‍ക്കം; യുവാവ് മര്‍ദനമേറ്റ് മരിച്ചു, സുഹൃത്തുക്കളായ രണ്ടുപേര്‍ പിടിയില്‍

മദ്യപാനത്തിനിടെ തര്‍ക്കം; യുവാവ് മര്‍ദനമേറ്റ് മരിച്ചു, സുഹൃത്തുക്കളായ രണ്ടുപേര്‍ പിടിയില്‍

ശ്രീകാര്യം അമ്പാടി നഗര്‍ സ്വദേശി സാജു ആണ് മരിച്ചത്.

തിരുവനന്തപുരം ശ്രീകാര്യത്ത് മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കൊല്ലപ്പെട്ട ശ്രീകാര്യം അമ്പാടി നഗര്‍ സ്വദേശി സാജുവിന്റെ സുഹൃത്തുക്കളായ അനീഷ്, വിനോദ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അനീഷ് വധശ്രമം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.

സാജുവിനെ വഴിയരികില്‍ കണ്ടെങ്കിലും മദ്യപിച്ച് അവശനായി കിടക്കുന്നതാണെന്നു കരുതി ആരും തിരിഞ്ഞു നോക്കിയില്ല.

കട്ടേല ഹോളി ട്രിനിറ്റി സ്‌കൂളിന് സമീപമായിരുന്നു സംഭവം. ഇന്നലെ രാത്രി കട്ടേലയിലുള്ള സുഹൃത്തുക്കളുമായി സാജു മദ്യപിക്കാന്‍ ഒത്തുകൂടിയിരുന്നു. ഇതിനിടെ അനീഷും വിനോദും സാജുവിന്റെ മൊബൈല്‍ഫോണ്‍ ബലമായി പിടിച്ചു വാങ്ങി. പിന്നീട് മൊബൈല്‍ തിരികെ വാങ്ങാനെത്തിയ സാജുവും സുഹൃത്തുക്കളുമായി തര്‍ക്കമായി. തുടര്‍ന്ന് കല്ലും തടി കഷണങ്ങളും ഉപയോഗിച്ച് ഇവര്‍ സാജുവിനെ ക്രൂരമായി മര്‍ദിച്ചു. അവശനായ സാജുവിനെ വഴിയിലുപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു.

സാജുവിനെ വഴിയരികില്‍ കണ്ടെങ്കിലും മദ്യപിച്ച് അവശനായി കിടക്കുന്നതാണെന്നു കരുതി ആരും തിരിഞ്ഞു നോക്കിയില്ല. പുലര്‍ച്ചെ രണ്ടോടെയാണ് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി ഇയാളെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സാജുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

logo
The Fourth
www.thefourthnews.in