ആലപ്പുഴയില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി

ആലപ്പുഴയില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി

ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

ആലപ്പുഴ അരൂരില്‍ യുവാവിനെ മര്‍ദിച്ച് കൊല്ലപ്പെടുത്തി. ചന്തിരുര്‍ സ്വദേശി ഫെലിക്‌സിന്റെ മുതദ്ദേഹമാണ് തലയ്ക്കും മുഖത്തും കല്ല് കൊണ്ട് ഇടിച്ച നിലയില്‍ റോഡില്‍ കണ്ടെത്തിയത്. കല്ലുപറമ്പിന് സമീപം സുഹുത്തുക്കള്‍ക്കൊപ്പം മദ്യപിക്കുമ്പോഴുണ്ടായ തര്‍ക്കത്തിനിടിലാണ് ഫെലിക്‌സിന് മര്‍ദ്ദനമേറ്റതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെ രാത്രിയാണ് ഫെലിക്സ് മൂന്നാറില്‍ നിന്ന് ജോലി കഴിഞ്ഞ് നാട്ടിലെത്തിയത് എത്തിയത്. തുടര്‍ന്ന് ഏതാനും സുഹ്യത്തുക്കള്‍ വീട്ടിലെത്തി ഫെലിക്സിനെ വിളിച്ചു കൊണ്ടുപോകുകയായിരുന്നു. ഇവര്‍ സമീപത്തുള്ള ഒഴിഞ്ഞ പറമ്പില്‍ ഒത്തുകൂടുകയും ചെയ്തു. പിന്നീട് രാത്രി പത്തരയോടെ ഫെലിക്സിനെ മുഖത്ത് മുറിവേറ്റ നിലയില്‍ പ്രദേശവാസികള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആബുലന്‍സ് ലഭിക്കാത്തതിനാല്‍ ഒരുമണിക്കുറോളം വൈകിയാണ് സ്വകാര്യ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചത്. രാത്രി 12 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഹോളോബ്രിക്സ് കട്ടകൊണ്ട് മുഖത്തിടിച്ചതാണെന്നാണ് സംശയം.

logo
The Fourth
www.thefourthnews.in