യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം; പ്രമേയം പാസാക്കി സംസ്ഥാന കമ്മിറ്റി

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം; പ്രമേയം പാസാക്കി സംസ്ഥാന കമ്മിറ്റി

തിരഞ്ഞെടുപ്പ് മാറ്റി വെയ്ക്കണമെന്ന് ദേശീയ നേത്യത്വത്തോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാത്ത സാഹചര്യത്തിലാണ് പ്രമേയം പാസാക്കിയത്

സംഘടനാ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി. പുതുപള്ളി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന ആവശ്യമുയര്‍ന്നത്. തുടര്‍ന്ന് സംസ്ഥാന കമ്മിറ്റിയില്‍ ഇക്കാര്യം ഉന്നയിക്കുകയും തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കുകയുമായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം; പ്രമേയം പാസാക്കി സംസ്ഥാന കമ്മിറ്റി
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എ, ഐ ഗ്രൂപ്പ് പോര്; പോരാട്ടം രാഹുൽ മാങ്കൂട്ടത്തിലും അബിൻ വർക്കിയും തമ്മിൽ

യൂത്ത് കോണ്‍ഗ്രസ് ദേശീയ നേത്യത്വത്തോട് തിരഞ്ഞെടുപ്പ് മാറ്റി വെയ്ക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാത്ത സാഹചര്യത്തിലാണ് പ്രമേയം പാസാക്കിയത്. സംസ്ഥാന കമ്മിറ്റി യോഗം തുടരുകയാണ്. അതേസമയം സംഘടനാ തിരഞ്ഞെടുപ്പിനുള്ള സ്റ്റേ ഇന്നാണ് കോഴിക്കോട് മുന്‍സിഫ് കോടതി നീക്കിയത്. തിരഞ്ഞെടുപ്പ് നടത്തുന്നത് സംഘടനാ ചട്ടങ്ങള്‍ക്കു വിരുദ്ധമായാണെന്നു ചൂണ്ടിക്കാട്ടി സ്ഥാനാര്‍ഥ ഷഹബാസ് വടേരി നല്‍കിയ ഹര്‍ജി പിന്‍വലിച്ചതോടെയാണ് സ്‌റ്റേ നീക്കിയത്.

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം; പ്രമേയം പാസാക്കി സംസ്ഥാന കമ്മിറ്റി
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്: കോട്ടയത്തും തര്‍ക്കം; പി കെ വൈശാഖിനെ വീഴ്ത്താന്‍ അപരന്‍ കളത്തില്‍, നേതൃത്വത്തിന് പരാതി

വോട്ടര്‍ പട്ടികയില്ലാതെ തിരഞ്ഞെടുപ്പ് നടത്തുന്നത് ചട്ടലംഘനമാണെന്നായിരുന്നു ഷഹബാസ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഹര്‍ജി സ്വീകരിച്ച മുന്‍സിഫ് കോടതി തിരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്തിവയ്ക്കാനും ഭരണഘടന ഹാജരാക്കാനും ഉത്തരവിട്ടിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പാസാക്കിയ പ്രമേയമാണ് യൂത്ത് കോണ്‍ഗ്രസ് ഹാജരാക്കിയത്്. ഇതിനു പിന്നാലെ പരാതിക്കാരന്‍ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in