യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച്; രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച്; രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

കണ്ടോണ്‍മെന്റ് പോലീസാണ് പത്തനംതിട്ടയിലെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് കണ്ടോണ്‍മെന്റ് പോലീസാണ് പത്തനംതിട്ടയിലെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്.

നവ കേരള സദസിൻ്റെ ഭാഗമായി കേരള സന്ദര്‍ശനത്തിലുള്ള മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ പ്രതിഷേധിച്ച കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള മര്‍ദനങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തിയത്. നവ കേരള മാര്‍ച്ച് തലസ്ഥാന ജില്ലയിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു നടപടി. സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ പോലീസുമായി എറ്റുമുട്ടിയതോടെ പ്രദേശത്ത് തെരുവുയുദ്ധത്തിന് സമാനമായ അവസ്ഥയിലേക്ക് കടന്നു. പലതവണയായുള്ള ലാത്തിച്ചാര്‍ജില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒമ്പതോളം പോലീസുകാര്‍ക്കും പരുക്കേറ്റിരുന്നു.

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച്; രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍
യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റ് മാര്‍ച്ച്: കലാപാഹ്വാനത്തിനുള്‍പ്പെടെ കേസ്, പ്രതിപക്ഷ നേതാവ് ഒന്നാം പ്രതി

 പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കി പിഡിപിപി ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. അനധികൃതമായി സംഘം ചേരല്‍, കലാപാഹ്വാനം, പോലീസിനെ ആക്രമിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പിങ്ക് പോലീസ് വാഹനം അടിച്ചുതകര്‍ക്കല്‍ എന്നിവയ്ക്കും കേസെടുത്തിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് കേസിലെ ഒന്നാം പ്രതി. ഷാഫി പറമ്പില്‍ എംഎല്‍എ, യൂത്ത് കോണ്‍ഗ്രസ് നേതാവ് വിന്‍സെന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരാണ് കേസിലെ രണ്ട്, മൂന്ന് നാല് പ്രതികള്‍. കണ്ടോണ്‍മെന്റ് സ്റ്റേഷനില്‍ 23 പേര്‍ക്കെതിരെയും മ്യൂസിയം സ്റ്റേഷനില്‍ 15 പേര്‍ക്കെതിരെയുമാണ് കേസ്. കണ്ടാലറിയുന്ന 300 പേര്‍ക്കെതിരെയും കേസെടുത്തിരുന്നു.

അതേസമയം സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ 26 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. തിരുവനന്തപുരം സിജെഎം, ജില്ലാ സെഷന്‍സ് കോടതികളാണ് ജാമ്യം അനുവദിച്ചത്. കേസില്‍ 31 പ്രവര്‍ത്തകര്‍ റിമാന്‍ഡിലായിരുന്നു.

logo
The Fourth
www.thefourthnews.in