എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ്: എന്‍ഐഎ ചോദ്യം ചെയ്ത യുവാവിന്റെ
 പിതാവ് തൂങ്ങിമരിച്ചനിലയില്‍

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ്: എന്‍ഐഎ ചോദ്യം ചെയ്ത യുവാവിന്റെ പിതാവ് തൂങ്ങിമരിച്ചനിലയില്‍

ഇന്ന് രാവിലെ വീണ്ടും എന്‍ഐഎ ഓഫീസില്‍ എത്താനിരിക്കെയാണ് പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ എന്‍ഐഎക്ക് മൊഴി നല്‍കാനെത്തിയ യുവാവിന്റെ പിതാവ് മരിച്ച നിലയില്‍. ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശി മുഹമ്മദ് ഷാഫിക്കി (45)നെയാണ് കൊച്ചിയിലെ ഹോട്ടലിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇയാളുടെ മകന്‍ മുഹമ്മദ് മോനിസിനെ എന്‍ഐഎ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെ വീണ്ടും എന്‍ഐഎ ഓഫീസില്‍ എത്താനിരിക്കെയാണ് പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ്: എന്‍ഐഎ ചോദ്യം ചെയ്ത യുവാവിന്റെ
 പിതാവ് തൂങ്ങിമരിച്ചനിലയില്‍
എലത്തൂർ തീവയ്പ് വിരൽ ചൂണ്ടുന്നത് ഭീകരപ്രവർത്തനത്തിലേക്കെന്ന് എൻഐഎ

കുളിമുറിയില്‍ കയറി ഒരുപാട് നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് മകന്‍ ഹോട്ടല്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു

ഡല്‍ഹി ഷഹീന്‍ ബാഗ് അബ്ദുല്‍ ഫസല്‍ എന്‍ക്ലേവ് ജിഷ്മ നഗര്‍ സ്വദേശിയാണ് മുഹമ്മദ് ഷാഫിക്ക്. കടവന്ത്രയിലെ ഒരു ഹോട്ടലിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇന്ന് രാവിലെ കുളിമുറിയില്‍ കയറി ഒരുപാട് നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് മകന്‍ ഹോട്ടല്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് അന്വേഷണത്തിന്റെ ഭാഗമായി മകന്‍ മുഹമ്മദ് മോനിസിനൊപ്പം ഈ മാസം 16 നാണ് മുഹമ്മദ് ഷാഫി ഹോട്ടലില്‍ മുറിയെടുത്തത്. മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

logo
The Fourth
www.thefourthnews.in