NIA
NIA

സിനിമയിലും കനേഡിയന്‍ പ്രീമിയര്‍ ലീഗിലും നിക്ഷേപം; ഖലിസ്ഥാനെതിരെ എന്‍ഐഎ

ഇന്ത്യയിലും കാനഡയിലും മാത്രമാല്ല തായ്ലന്‍ഡിലും നിക്ഷേപങ്ങളുണ്ടെന്നാണ് എന്‍ഐഎയുടെ കുറ്റപത്രത്തില്‍ പറയുന്നത്

കാനഡ ആസ്ഥാനമായുള്ള ഖലിസ്ഥാനി നേതാക്കള്‍ കള്ളക്കടത്തിലൂടെയും കൊള്ളയിലൂടെയും ഇന്ത്യയില്‍ നിന്ന് സമ്പാദിക്കുന്ന പണം അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമല്ല പല നിക്ഷേപങ്ങള്‍ക്കും ഉപയോഗിക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). ബോട്ടുകള്‍ വാങ്ങുന്നതിനും സിനിമയിലും തുടങ്ങി കനേഡിയന്‍ പ്രീമിയര്‍ ലീഗില്‍ വരെ നിക്ഷേപം നടത്തിയതായാണ് കണ്ടെത്തല്‍. ഇതിനുപുറമെ തായിലന്‍ഡിലെ ക്ലബ്ബുകളിലും ബാറുകളിലും നിക്ഷേപമുണ്ട്.

ലോറന്‍സ് ബിഷ്ണോയിയും സംഘവും 2019-2021 വരെയുള്ള കാലഘട്ടത്തില്‍ അഞ്ച് ലക്ഷം മുതല്‍ 60 ലക്ഷം രൂപ വരെ തായിലന്‍ഡിലേക്കും കാനഡയിലേക്കും അയച്ച 13 സംഭവങ്ങളും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. തന്റെ സഹായിയായ സത്വീന്ദര്‍ജീത് സിങ് (ഗോള്‍ഡി ബ്രാര്‍) മുഖേന കാനഡയിലെ ഖലിസ്ഥാനി ഗ്രൂപ്പുകളുമായി, പ്രത്യേകിച്ചും ബാബര്‍ ഖല്‍സ ഇന്റര്‍നാഷണലുമായി (ബികെഐ) ചേര്‍ന്ന് ബിഷ്‌ണോയി പ്രവര്‍ത്തിച്ചിരുന്നതായും ഏജന്‍സി അറിയിക്കുന്നു.

NIA
നിജ്ജാറിന്റെ കൊലപാതകവും ഇന്ത്യന്‍ സര്‍ക്കാരും തമ്മില്‍ ബന്ധമുണ്ട്; വെളിപ്പെടുത്തലുമായി യുഎസ് അംബാസിഡര്‍

ആയുധക്കടത്തലിലൂടെയും മറ്റ് നിയമവിരുദ്ധമായ ബിസിനസുകളിലൂടെയും സമ്പാദിക്കുന്ന പണം നിക്ഷേപത്തിനും ഖലിസ്ഥാന്‍ അനുകൂല ഘടങ്ങളുടെ (പികെഇ) പ്രവര്‍ത്തനങ്ങള്‍ക്കുമായി കാനഡയിലുള്ള സത്വീന്ദര്‍ജീത് സിങ്ങിനും സത്ബീര്‍ സിങ്ങിനും (സാം) ഹവാല മുഖേനയാണ് നല്‍കുന്നതെന്നും എന്‍ഐഎയുടെ കുറ്റപത്രത്തില്‍ പറയുന്നു. ഖലിസ്ഥാന്‍ സംഘത്തിന്റെ ഭാഗമായുള്ള 14 പേര്‍ക്കെതിരെ മാര്‍ച്ച് 14ന് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

NIA
നിജ്ജാറിന്റെ കൊലപാതകവും ഇന്ത്യന്‍ സര്‍ക്കാരും തമ്മില്‍ ബന്ധമുണ്ട്; വെളിപ്പെടുത്തലുമായി യുഎസ് അംബാസിഡര്‍

കാനഡയിലെത്തുന്ന അനധികൃതമായി സമ്പാദിച്ച പണം കൈകാര്യം ചെയ്യുന്നത് സത്ബീര്‍ സിങ്ങാണെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു. ഈ പണത്തിന്റെ ഒരു ഭാഗം ബോട്ടുകള്‍ വാങ്ങാനും കനേഡിയന്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്നതിനുമായി സാം നിക്ഷേപിച്ചിട്ടുണ്ടെന്ന് നിലവില്‍ ജെയിലില്‍ കഴിയുന്ന ബിഷ്ണോയി അന്വേഷണസംഘത്തിനോട വെളിപ്പെടുത്തിയിട്ടുണ്ട്. സാമില്‍ നിന്ന് നിരവധി തവണ പണം സ്വീകരിച്ചിട്ടുണ്ടെന്നും ബിഷ്ണോയി സമ്മതിച്ചിട്ടുണ്ട്.

ഗോൾഡി ബ്രാറിന് 2021ൽ പ്രതിമാസം രണ്ട് ലക്ഷം രൂപ വീതവും, 2020ൽ 20 ലക്ഷം രൂപ രണ്ട് തവണയും 2020ൽ സാമിന് 50 ലക്ഷ രൂപയും, 2021ല്‍ രണ്ട് തവണയായി ആകെ 60 ലക്ഷം രൂപയും കൈമാറിയതായും എന്‍ഐഎയുടെ കുറ്റപത്രത്തില്‍ പറയുന്നു. ഇതിന് പുറമെ 2021ല്‍ ഇരുവര്‍ക്കും 60 ലക്ഷം രൂപ വീതവും നല്‍കിയിട്ടുണ്ട്.

ബിഷ്ണോയി സംഘം സമ്പാദിക്കുന്ന പണത്തിന്റെ തായിലന്‍ഡിലെ നിക്ഷേപങ്ങള്‍ മനീഷ് ഭണ്ഡാരി എന്നൊരാള്‍ വഴിയാണ്. നിശാക്ലബ്ബുകളിലും ബാറുകളിലുമാണ് തായിലന്‍ഡിലെ കൂടുതല്‍ നിക്ഷേപങ്ങളും. ബിഷ്ണോയി സംഘത്തിലുള്ളവര്‍ തായിലന്‍ഡിലെത്തുമ്പോള്‍ ഭണ്ഡാരിയാണ് താമസസൗകര്യങ്ങളും മറ്റ് സഹായങ്ങളും ചെയ്യുന്നതെന്നും എന്‍ഐഎയുടെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

ബിഷ്ണോയി സംഘവും ഖലിസ്ഥാനി ഗ്രൂപ്പുകളുമായുള്ള ബന്ധം എങ്ങനെയാണ് ആരംഭിച്ചതെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ബാബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ (ബികെഐ) നേതാക്കളായ വധ്വവ സിങ്, ഹര്‍വീന്ദര്‍ സിങ് റിന്ദ എന്നിവര്‍ ഇന്ത്യയിലുള്ള പരിചയസമ്പന്നരായ ഷൂട്ടര്‍മാര്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു. ഇതോടെ ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളില്‍ വേരുള്ള ബിഷ്ണോയി സംഘം ഇവരുമായി ചേരുകയായിരുന്നു.

logo
The Fourth
www.thefourthnews.in