ജമ്മു കശ്മീരിലെ ദോഡയില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 36 മരണം, 17 പേർക്ക് പരുക്ക്

ജമ്മു കശ്മീരിലെ ദോഡയില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 36 മരണം, 17 പേർക്ക് പരുക്ക്

കിഷ്ത്വാറില്‍ നിന്ന് ജമ്മുവിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്

ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ പാസഞ്ചർ ബസ് 250 മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞ് 36 മരണം. 17 പേർക്ക് പരുക്കേറ്റതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തതു. കിഷ്ത്വാറില്‍ നിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ ആകെ 55 പേരാണ് ഉണ്ടായിരുന്നത്.

അസർ ഏരിയയില്‍ ത്രുംഗലിനടുത്താണ് അപകടമുണ്ടായതെന്ന് രക്ഷാപ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ദോഡ സീനിയർ സൂപ്പണ്ട് ഓഫ് പോലീസ് അബ്ദുള്‍ ഖയ്യൂം പറഞ്ഞു. പ്രദേശവാസികളാണ് രക്ഷാപ്രവർത്തനത്തിന് ആദ്യം നേതൃത്വം നല്‍കിയതെന്നും 17 പേരെ ജീവനോടെ ബസില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞതായും ഖയ്യൂം കൂട്ടിച്ചേർത്തു. കുറച്ചു പേരുടെ നില ഗുരുതരമാണെന്നും എസ് പി അറിയിച്ചു.

ജമ്മു കശ്മീരിലെ ദോഡയില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 36 മരണം, 17 പേർക്ക് പരുക്ക്
ഹമാസിന്റെ താവളമെന്ന് ഇസ്രയേൽ; ഗാസയിലെ അൽ ഷിഫ ഹോസ്പിറ്റലിൽ പരിശോധന

അപകടശേഷം സ്ത്രീകളും പുരുഷന്മാരും ബോധരഹിതരായി റോഡില്‍ക്കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. എല്ലാവരും മരിച്ചതായി പ്രദേശവാസികള്‍ പറയുന്നുണ്ട്. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിന്‍ഹ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in