യുവജനങ്ങള്‍ കൂടെനിന്നു, ബിജെപിയെ സ്ത്രീകള്‍ കൈവിട്ടു: സിഎസ്ഡിഎസ് സർവേ

യുവജനങ്ങള്‍ കൂടെനിന്നു, ബിജെപിയെ സ്ത്രീകള്‍ കൈവിട്ടു: സിഎസ്ഡിഎസ് സർവേ

സാമൂഹികമായി മുന്നാക്കം നിൽക്കുന്ന ആളുകള്‍ക്ക് സ്വാധീനമുള്ള പാർട്ടിയാണ് ബിജെപി എന്ന പ്രതിച്ഛായ സ്ത്രീ വോട്ടർമാരുടെ സംതൃപ്തി നേടുന്നതിന് വിലങ്ങു തടിയായിട്ടുണ്ട്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീവോട്ടര്‍മാര്‍ ബിജെപിയെ കൈവിട്ടെന്ന് കണക്കുകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രധാനമായും ലക്ഷ്യമിട്ടത് രാജ്യത്തെ സ്ത്രീ വോട്ടര്‍മാരെ ആയിരുന്നു. രണ്ടാം മോദി സര്‍ക്കാര്‍ നടപ്പാക്കിയ ജനകീയ പദ്ധതികളുടെ ബലത്തിലായിരുന്നു ബിജെപി സ്ത്രീവോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ബിജെപി തന്ത്രങ്ങള്‍ വിലപ്പോയില്ലെന്നാണ് സിഎസ്ഡിഎസ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്. ഇത്തവണ 37 ശതമാനം പുരുഷന്മാരും 36 ശതമാനം സ്ത്രീകളും ഇത്തവണ ബിജെപിക്ക് വോട്ടുചെയ്തു. എന്നാല്‍, സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ കഴിഞ്ഞ തവണത്തേക്കാള്‍ കുറവാണെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. അതേസമയം ഇന്ത്യ സഖ്യത്തിന് വോട്ടുചെയ്തവരില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ ആണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

യുവജനങ്ങള്‍ കൂടെനിന്നു, ബിജെപിയെ സ്ത്രീകള്‍ കൈവിട്ടു: സിഎസ്ഡിഎസ് സർവേ
മങ്ങിയ മോദി പ്രഭാവം മുതൽ തൊഴിലില്ലായ്മ വരെ; ബിജെപിയുടെ തിരിച്ചടിക്ക് പിന്നിലെന്ത്? സിഎസ്ഡിഎസ് സർവേ വ്യക്തമാക്കുന്നു
യുവജനങ്ങള്‍ കൂടെനിന്നു, ബിജെപിയെ സ്ത്രീകള്‍ കൈവിട്ടു: സിഎസ്ഡിഎസ് സർവേ
'അവർ രാമന്റെ പേരിൽ രാജ്യത്തെ വഞ്ചിച്ചു': ആരാണ് അയോധ്യയിൽ ബിജെപിയെ വീഴ്ത്തിയ അവധേഷ് പ്രസാദ് ?

സവര്‍ണ ഹിന്ദു വിഭാഗതത്തില്‍പ്പെട്ട സ്ത്രീ വോട്ടര്‍മാരാണ് ബിജെപിയെ പ്രധാനമായും പിന്തുണയ്ക്കുന്നത്. ഹിന്ദു ഒബിസി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളും ബിജെപി അനുകൂലമായി നിലപാട് ഏടുത്തപ്പോള്‍ മറ്റ് ദളിത് വിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകളില്‍ ബിജെപിക്ക് സ്വാധീനം ചെലുത്താന്‍ കഴിയുന്നില്ലെന്നും സിഡിഎസ് റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ ന്യൂന പക്ഷ വിഭാഗങ്ങളിലെ സ്ത്രീകളില്‍ മുസ്ലീം സ്ത്രീകള്‍ക്കിടയിലാണ് ബിജെപിക്ക് ഏറ്റവും കുറവ് സ്വാധീനം. മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഒരു വിഭാഗങ്ങളില്‍ ബിജെപിക്ക് സ്വാധീനം ചെലുത്താന്‍ കഴിയുന്നതായും റിപ്പോര്‍ട്ട് അടിവരയിടുന്നു. നഗരമേഖലകളില്‍ 36 ശതമാനം സ്ത്രീകളാണ് ബിജെപിക്ക് വോട്ട് നല്‍കിയത്. ഗ്രാമ മേഖലയില്‍ ഇത് 35 ശതമാനം ആയി കുറഞ്ഞു.

അതേസമയം, സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ കുറയുമ്പോഴും ചെറുപ്പക്കാര്‍ക്കിടയില്‍ ബിജെപി സ്വാധീനം നിലനിര്‍ത്തുന്നുവെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്. 2019 ല്‍ ബിജെപിക്ക് ഗണ്യമായ യുവജന പിന്തുണ ലഭിച്ചിരുന്നു. 40 ശതമാനം യുവ വോട്ടര്‍മാര്‍ ബിജെപിയെ പിന്തുണച്ചു. 2024-ലേക്ക് വരുമ്പോള്‍ ബിജെപിയുടെ യുവജന പിന്തുണയില്‍ നേരിയ ഇടിവ് മാത്രമേ ഉണ്ടായിട്ടുള്ളൂ. 25 വയസ്സിന് താഴെയുള്ളവരില്‍ ഒരു ശതമാനവും 26-35 വയസ് പ്രായമുള്ളവരില്‍ രണ്ട് ശതമാനവും കുറഞ്ഞു. 2019ല്‍ 20 ശതമാനം യുവ വോട്ടര്‍മാര്‍ കോണ്‍ഗ്രസിനെയാണ് പിന്തുണച്ചത്. 2024-ല്‍ ഈ കണക്ക് ഒരു ശതമാനം വര്‍ധിച്ചു. കോണ്‍ഗ്രസിനുള്ള യുവജന പിന്തുണയില്‍ കാര്യമായ ഏകീകരണമില്ലെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

യുവജനങ്ങള്‍ കൂടെനിന്നു, ബിജെപിയെ സ്ത്രീകള്‍ കൈവിട്ടു: സിഎസ്ഡിഎസ് സർവേ
പുതിയ കിങ് മേക്കർ ആവുമോ അഖിലേഷ് യാദവ്; കരുക്കൾ നീക്കി മമതയും ഉദ്ദവ് താക്കറെയും, നിതീഷിനെയും നായിഡുവിനെയും കാണാൻ നിർദേശം

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 21 ശതമാനം യുവ വോട്ടർമാർ കോൺഗ്രസിനെ പിന്തുണച്ചപ്പോൾ 39 ശതമാനം ബിജെപിക്കും 7 ശതമാനത്തോളം ബിജെപി സഖ്യകക്ഷികൾക്കും വോട്ട് ചെയ്തു. യുവാക്കൾക്കിടയിൽ ആകെ 46 ശതമാനം വോട്ട് വിഹിതമാണ് എൻഡിഎ നേടിയത്.

ഇന്ത്യ മുന്നണിയുടെ ഭാഗമായ കോണ്‍ഗ്രസിന്റെ സഖ്യകക്ഷികള്‍ക്ക് 12 ശതമാനത്തോളം യുവാക്കളുടെ പിന്തുണ ലഭിച്ചു. ബിജെപി സഖ്യ കക്ഷികൾക്ക് ലഭിച്ചതിനേക്കാൾ വളരെ കൂടുതലാണിത്. യുവാക്കൾക്കളുടെ വോട്ടുവിഹിതത്തിൽ ഇന്ത്യയും എൻഡിഎയും തമ്മിലുള്ള വിടവ് നികത്താൻ ഇത് സഹായിച്ചിട്ടുണ്ട്.

യുവജനങ്ങള്‍ കൂടെനിന്നു, ബിജെപിയെ സ്ത്രീകള്‍ കൈവിട്ടു: സിഎസ്ഡിഎസ് സർവേ
മത്സരിച്ചത് 17 വനിതകൾ, വിജയിച്ചത് ഏഴ് പേർ; 18-ാം ലോക്‌സഭയുടെ ഭാഗമാകാൻ തയാറെടുത്ത് മഹാരാഷ്ട്രയിലെ വനിതാ എംപിമാർ

ചുരുക്കത്തിൽ, ശക്തമായ തിരിച്ചടി ലഭിക്കാതെ യുവജന പിന്തുണ നിലനിർത്താൻ ബിജെപിക്ക് കഴിഞ്ഞപ്പോൾ, കോൺഗ്രസും സഖ്യകക്ഷികളും യുവ വോട്ടർമാർക്കിടയിൽ ശ്രദ്ധേയമായ നേട്ടമുണ്ടാക്കി. അതിലും പ്രധാനമായി, വ്യത്യസ്ത പ്രായത്തിലുള്ള വോട്ടർമാർക്കിടയിൽ കോൺഗ്രസിൻ്റെയും സഖ്യകക്ഷികളുടെയും വോട്ടുവിഹിതം വ്യാപിച്ചു. എന്നാൽ പ്രായമായവരേക്കാൾ യുവാക്കളെ ബിജെപി ആകർഷിക്കുന്നു എന്നും കണക്കുകള്‍ പറയുന്നു. വോട്ടര്‍മാരുടെ പ്രായം കൂടുന്നതിന് ഒപ്പം ബിജെപിക്ക് ലഭിക്കുന്ന വോട്ടുവിഹിതം കുറഞ്ഞുവരുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

logo
The Fourth
www.thefourthnews.in