പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകരാക്രമണ കേസിലെ 
സര്‍ക്കാര്‍ അഭിഭാഷകന്‍ ഉജ്വല്‍ നികത്തെ സ്ഥാനാര്‍ഥിയാക്കി ബിജെപി

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകരാക്രമണ കേസിലെ സര്‍ക്കാര്‍ അഭിഭാഷകന്‍ ഉജ്വല്‍ നികത്തെ സ്ഥാനാര്‍ഥിയാക്കി ബിജെപി

കോണ്‍ഗ്രസിന്‌റെ വര്‍ഷ ഗെയ്ക് വാദിനെതിരെയാണ് ഉജ്വല്‍ മത്സരിക്കുക

സിറ്റിങ് എംപി പൂനം മഹാജനെ തഴഞ്ഞ് മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ മണ്ഡലത്തില്‍ മുന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികത്തെ സ്ഥാനാര്‍ഥിയാക്കി ബിജെപി. കോണ്‍ഗ്രസിന്‌റെ വര്‍ഷ ഗെയ്ക് വാദിനെതിരെയാണ് ഉജ്വല്‍ മത്സരിക്കുക. 26/11മുംബൈ ഭീകരാക്രമണ കേസിലെ സര്‍ക്കാര്‍ അഭിഭാഷകനായിരുന്നു ഉജ്വല്‍. പൂനത്തിന്റെ പിതാവും ബിജെപി നേതാവുമായിരുന്ന പ്രമോദ് മഹാജാനെ തര്‍ക്കത്തെത്തുടര്‍ന്ന് 2006 ഏപ്രിലില്‍ സഹോദരന്‍ പ്രവീണ്‍ വെടുവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രോസിക്യൂട്ടറും ഉജ്വലായിരുന്നു.

ഇതുകൂടാതെ 1993-ലെ ബോംബെ സ്‌ഫോടനം, ഗുല്‍ഷന്‍കുമാര്‍ വധക്കേസ് തുടങ്ങി നിരവധി കേസുകളുമായി ഉജ്വല്‍കുമാറിന് ബന്ധമുണ്ട്. 2013-ലെ മുംബൈ കൂട്ടബലാത്സംഗ കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഉജ്വലിന് 2016-ല്‍ പത്മശ്രീയും ലഭിച്ചിട്ടുണ്ട്.

ജല്‍ഗാവ് സ്വദേശിയായ ഉജ്വലിനെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജല്‍ഗാവിലെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചിരുന്നു. പല സര്‍വേകളിലും പൂനത്തിന് നെഗറ്റീവ് റേറ്റിങ് ലഭിച്ചതിനെത്തുടര്‍ന്നാണ് സിറ്റിങ് എംപി ആയ പൂനം മഹാജനെ ഒഴിവാക്കാന്‍ ബിജെപി തീരുമാനിച്ചത്. മുംബൈ ബിജെപി അധ്യക്ഷന്‍ ആശിഷ് ഷേലാറിന്‌റെ പേര് ചര്‍ച്ചയായെങ്കിലും അദ്ദേഹം മത്സരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകരാക്രമണ കേസിലെ 
സര്‍ക്കാര്‍ അഭിഭാഷകന്‍ ഉജ്വല്‍ നികത്തെ സ്ഥാനാര്‍ഥിയാക്കി ബിജെപി
അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികള്‍ ഇന്ന്? കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം വൈകിട്ട്

ബോളിവുഡ് താരം മാധുരി ദീക്ഷിത് ഈ സീറ്റിനായി സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 2009 മുതല്‍ 2014 വരെ എംപി ആയിരുന്ന കോണ്‍ഗ്രസിന്‌റെ പ്രിയ ദത്തിനെ തോല്‍പ്പിച്ചാണ് 2014ലും 2019ലും ഈ സീറ്റില്‍ പൂനം മഹാജന്‍ വിജയിച്ചത്. ബിജെപിയുടെ യുവജന വിഭാഗത്തിന്റെ മുന്‍ അധ്യക്ഷ കൂടിയാണ് പൂനം.

അഞ്ചാം ഘട്ടത്തില്‍ മെയ് 20നാണ് മുംബൈയില്‍ വോട്ടെടുപ്പ് നടക്കുക.

logo
The Fourth
www.thefourthnews.in