കോണ്‍ഗ്രസ്-എഎപി സീറ്റ് ധാരണയായി; ഡല്‍ഹിയില്‍ ഏഴില്‍ നാലിടത്ത് എഎപി മത്സരിക്കും, പഞ്ചാബിൽ ധാരണയില്ല

കോണ്‍ഗ്രസ്-എഎപി സീറ്റ് ധാരണയായി; ഡല്‍ഹിയില്‍ ഏഴില്‍ നാലിടത്ത് എഎപി മത്സരിക്കും, പഞ്ചാബിൽ ധാരണയില്ല

ഗുജറാത്ത്, ഹരിയാന, ചണ്ഡീഗഡ്, ഗോവ എന്നിവിടങ്ങളിലെ സീറ്റ് വിഭജനത്തിനും പാര്‍ട്ടികള്‍ ധാരണയായിട്ടുണ്ട്

ആം ആദ്മി പാര്‍ട്ടിയും (എഎപി) കോണ്‍ഗ്രസും തമ്മില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം ഔദ്യോഗികമായി പൂര്‍ത്തിയാക്കി. 'ഇന്ത്യ' മുന്നണി കരാറിന്റെ ഭാഗമായി ഡല്‍ഹിയിലെ ഏഴ് ലോക്സഭാ സീറ്റുകളില്‍ നാലെണ്ണത്തില്‍ എഎപി മത്സരിക്കും, ബാക്കി മൂന്നെണ്ണം കോണ്‍ഗ്രസ് പാര്‍ട്ടിയും മത്സരിക്കും.

ധാരണ പ്രകാരം നോര്‍ത്ത് ഈസ്റ്റ്, ചാന്ദ്നി ചൗക്ക്, നോര്‍ത്ത് വെസ്റ്റ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും ന്യൂഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി സീറ്റുകളില്‍ എഎപിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എംപിയുമായ മുകുള്‍ വാസ്നിക് എഎപി, കോണ്‍ഗ്രസ് നേതാക്കളുടെ സംയുക്ത പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ്-എഎപി സീറ്റ് ധാരണയായി; ഡല്‍ഹിയില്‍ ഏഴില്‍ നാലിടത്ത് എഎപി മത്സരിക്കും, പഞ്ചാബിൽ ധാരണയില്ല
മണ്ടിയയിൽനിന്ന് പിടിവിടാതെ സുമലത; ബിജെപി ടിക്കറ്റിനായി കാത്തിരിപ്പ്, മണ്ഡലം ജെഡിഎസിന് നല്‍കാന്‍ എന്‍ഡിഎ

ഗുജറാത്ത്, ഹരിയാന, ചണ്ഡീഗഡ്, ഗോവ എന്നിവിടങ്ങളിലെ സീറ്റ് വിഭജനത്തിനും പാര്‍ട്ടികള്‍ ധാരണയായിട്ടുണ്ട്. ഗുജറാത്തിലെ ബറൂച്ച്, ഭാവ്നഗര്‍ സീറ്റുകളില്‍ എഎപി മത്സരിക്കും.

കോണ്‍ഗ്രസ്-എഎപി സീറ്റ് ധാരണയായി; ഡല്‍ഹിയില്‍ ഏഴില്‍ നാലിടത്ത് എഎപി മത്സരിക്കും, പഞ്ചാബിൽ ധാരണയില്ല
ധാരണയുണ്ടാക്കാന്‍ കേന്ദ്ര നേതൃത്വം, പിടിവാശികളില്‍നിന്ന് സമരസപ്പെടലിലേക്ക്; വീണ്ടും നടന്ന് തുടങ്ങുന്ന 'ഇന്ത്യ'

ഹരിയാനയില്‍ എഎപി ഒരു സീറ്റില്‍ (കുരുക്ഷേത്ര) മത്സരിക്കും. ചണ്ഡീഗഡിലെ ഏക സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നും ഗോവയില്‍ രണ്ട് സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കുമെന്നും വാസ്നിക് പറഞ്ഞു. എഎപി രാജ്യസഭാംഗം സന്ദീപ് പഥക്, മന്ത്രിമാരായ സൗരഭ് ഭരദ്വാജ്, അതിഷി എന്നിവര്‍ എഎപിക്കു വേണ്ടി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്-എഎപി സീറ്റ് ധാരണയായെങ്കിലും പഞ്ചാബില്‍ ഇരു പാര്‍ട്ടികളും വേറെ വേറെയാണ് മത്സരിക്കുക. 2014ലെയും 2019ലെയും ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ ഡല്‍ഹിയിലെ ഏഴ് ലോക്സഭാ സീറ്റുകളും ബിജെപി നേടിയിരുന്നു. 2019-ല്‍ ഈസ്റ്റ് ഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, ന്യൂഡല്‍ഹി, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി, ചാന്ദ്നി ചൗക്ക് എന്നീ അഞ്ച് സീറ്റുകളില്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി എന്നീ രണ്ട് സീറ്റുകളില്‍ എഎപി ആയിരുന്നു രണ്ടാമത്.

logo
The Fourth
www.thefourthnews.in