'സ്വീകരിക്കാം ഈ ബംഗാള്‍ മോഡല്‍'; പാർലമെൻ്റിൽ കേരളത്തിന്റെ ശബ്ദമാകാൻ വനിതകളില്ല, ബംഗാളിൽ ടിഎംസിക്ക് മാത്രം 11 പേര്‍

കേരളത്തിൽ കോണ്‍ഗ്രസും ഇടതുപക്ഷവും ആകെ മത്സരിപ്പിച്ചത് നാല് സ്ത്രീകളെ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആകെ അലയടിച്ചത് യുഡിഎഫ് തരംഗം, എന്നാല്‍ ആ തരംഗം ആഘോഷിച്ച് പാര്‍ലമെന്റിലേക്ക് പോകാന്‍ ഒരു സ്ത്രീ പോലുമില്ല. 18 സീറ്റുകള്‍ നേടിയ യുഡിഎഫിനും ഒരോ സീറ്റുകള്‍ നേടിയ എല്‍ഡിഎഫില്‍ നിന്നും എന്‍ഡിഎയില്‍ നിന്നും പുരുഷന്മാര്‍ മാത്രം ഡല്‍ഹിക്ക് പോകും. സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ച് ഘോരഘോരം സംസാരിക്കുന്ന ഇവിടുത്തെ കോണ്‍ഗ്രസും ഇടതുപക്ഷവും ആകെ മത്സരിപ്പിച്ചത് നാല് സ്ത്രീകളെ. കോണ്‍ഗ്രസിന്റെ 16 സീറ്റില്‍ ഒരാള്‍ മാത്രമായിരുന്നു സ്ത്രീ, സിപിഎമ്മിലെ 15സ്ഥാനാര്‍ത്ഥികളില്‍ രണ്ട് സ്ത്രീകളും സിപിഐയുടെ നാലില്‍ ഒരു സ്ത്രീയുമാണ് മത്സരിച്ചത്. എന്നാല്‍ ഈ സീറ്റുകളൊന്നും വിജയിച്ചില്ലെന്ന് മാത്രമല്ല, കാര്യമായ ഭൂരിപക്ഷത്തിലാണ് തോറ്റതും. ഇവിടെയാണ് കേരളത്തിന് ബദല്‍ മാതൃകയായി പശ്ചിമ ബംഗാള്‍ മാറുന്നത്. രാജ്യത്തെ സംസ്ഥാനങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ വനിതാ എംപിമാരെ പാര്‍ലമെന്റിലേക്കയാക്കാനുള്ള തയ്യാറെടുപ്പിലാണ് ബംഗാള്‍.

'സ്വീകരിക്കാം ഈ ബംഗാള്‍ മോഡല്‍'; പാർലമെൻ്റിൽ കേരളത്തിന്റെ ശബ്ദമാകാൻ വനിതകളില്ല, ബംഗാളിൽ ടിഎംസിക്ക് മാത്രം 11 പേര്‍
ബിഹാറില്‍ വോട്ട് വിഹിതത്തിൽ ഒന്നാംസ്ഥാനത്ത് ആര്‍ജെഡി; ബിജെപി, ജെഡിയു വോട്ട് ശതമാനത്തിലും ഭൂരിപക്ഷത്തിലും ഗണ്യമായ ഇടിവ്

വനിതാ സംവരണ ബില്ല് പാസാക്കുകയും അതിന്റെ ചര്‍ച്ചകള്‍ തുടരുന്നതിനുമിടയില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ്. വനിതകള്‍ക്ക് പ്രാതിനിത്യം വേണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രത്യക്ഷത്തില്‍ സമ്മതിക്കുന്നുണ്ടെങ്കിലും ഇത്തവണ ആകെ 73 സ്ത്രീ ശബ്ദങ്ങള്‍ മാത്രമേ പാര്‍ലമെന്റില്‍ മുഴങ്ങിക്കേള്‍ക്കുകയുള്ളു. 797 വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചതില്‍ നൂറില്‍ കുറവ് പേരെ മാത്രമേ അതത് പാര്‍ട്ടികള്‍ക്ക് വിജയിപ്പിക്കാന്‍ സാധിച്ചുള്ളു.

കേരളത്തില്‍ ആകെ പോള്‍ ചെയ്തതില്‍ 52 ശതമാനവും സ്ത്രീകളാണ്, അതായത് പകുതിയിലധികം. എന്നാല്‍ കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്നും ഒരു സ്ത്രീ പ്രതിനിധിയെങ്കിലും സഭയിലുണ്ടായിരുന്നെങ്കില്‍ ഇത്തവണ വിജയിച്ച് കയറിയ 20 എംപിമാരില്‍ ഒരാള്‍ പോലും സ്ത്രീകളില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയ കെകെ ശൈലജയെ സിപിഎം വടകരയിലിറക്കി, പക്ഷേ 1,14,506 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന്റെ ഷാഫി പറമ്പില്‍ വിജയിച്ചു . എറണാകുളത്ത് ഹൈബി ഈഡന്റെ സിറ്റിങ് സീറ്റ് പിടിക്കാന്‍ കെ ജെ ഷൈനിനെ രംഗത്തിറക്കിയെങ്കിലും 2,50,385 വോട്ടുകള്‍ക്ക് രണ്ടാം സ്ഥാനത്തെത്തി. സിപിഐ രാഹുല്‍ ഗാന്ധിക്കെതിരെയാണ് ഏക വനിതാ സ്ഥാനാര്‍ത്ഥിയായ ആനി രാജയെ മത്സരരംഗത്തിറക്കിയത്. പ്രതീക്ഷിച്ചത് പോലെ 3,64,422 വോട്ടുകള്‍ക്കാണ് ഇത്തവണ രാഹുല്‍ ഗാന്ധി ജയിച്ച് കയറിയത്. ആലത്തൂരില്‍ രമ്യ ഹരിദാസിനെ 20,111 വോട്ടുകള്‍ക്ക് കെ രാധാകൃഷ്ണന്‍ തോല്‍പ്പിക്കുകയായിരുന്നു. ബിജെപിയും 5 സ്ഥാനാര്‍ത്ഥികളെ ഇറക്കിയെങ്കിലും പച്ചപിടിച്ചില്ല.

'സ്വീകരിക്കാം ഈ ബംഗാള്‍ മോഡല്‍'; പാർലമെൻ്റിൽ കേരളത്തിന്റെ ശബ്ദമാകാൻ വനിതകളില്ല, ബംഗാളിൽ ടിഎംസിക്ക് മാത്രം 11 പേര്‍
'ഗ്യാരണ്ടി ഏറ്റില്ല'; മോദി പ്രചാരണം നടത്തിയ 77 സീറ്റുകളില്‍ എൻഡിഎയ്ക്ക് തോൽവി

എന്നാല്‍ പശ്ചിമ ബംഗാളിലേക്ക് നോക്കിയാല്‍ പ്രതീക്ഷയുടെ പച്ചതുരുത്ത് കാണാവുന്നതാണ്. ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ ശബ്ദമാകാന്‍ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും മാത്രം 11 സ്ത്രീകള്‍ പാര്‍ലമെന്റിലേക്കെത്തുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പാര്‍ലമെന്റിലെത്തുന്ന 29 എംപിമാരില്‍ 11 പേര്‍ സ്ത്രീകള്‍, അതായത് 37.9 ശതമാനം പേരാണ് സഭയിലെത്തുന്നത്.

1998ല്‍ ഒരു സ്ത്രീ സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടി സ്ത്രീകള്‍ക്ക് മുന്‍തൂക്കം നല്‍കിയില്ലെങ്കില്‍ ആര്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നത് ഒരു ചോദ്യമാണ്. പക്ഷേ തൃണമൂലിന്റെ ചരിത്രം പരിശോധിച്ചാല്‍ പതുക്കെ പതുക്കെ മാറ്റം കൊണ്ടു വന്ന പാര്‍ട്ടിയാണെന്ന് വ്യക്തം. 1999ല്‍ എട്ട് എംപിമാരില്‍ രണ്ട് സ്ത്രീകളാണ് ടിഎംസിയില്‍ നിന്നും എംപിമാരായി പാര്‍ലമെന്റിലെത്തിയത്. മമതയ്‌ക്കൊപ്പം സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗമായ കൃഷ്ണ ബോസായിരുന്നു പാര്‍ലമെന്റ് പടികയറിയ മറ്റൊരാള്‍. 1998ലെ രണ്ട് എംപിമാരില്‍ നിന്നും ഇന്ന് ലോക്‌സഭയിലെ ടിഎംസി വനിതകളുടെ എണ്ണം 11 ആയി ഉയര്‍ന്നിരിക്കുന്നു. 12 സ്ത്രീകള്‍ മത്സരിച്ചിടത്ത് നിന്നും 11 പേരെ വിജയിപ്പിച്ചെടുക്കാന്‍ സാധിച്ചുവെന്നത് തന്നെയാണ് ടിഎംസിയുടെ പ്രധാന നേട്ടം. കേന്ദ്രത്തിലിരുന്ന ബിജെപി അഞ്ച് സത്രീകളെ ബിജെപി മത്സരരംഗത്തിറക്കിയെങ്കിലും അഞ്ചും തോറ്റു.

'സ്വീകരിക്കാം ഈ ബംഗാള്‍ മോഡല്‍'; പാർലമെൻ്റിൽ കേരളത്തിന്റെ ശബ്ദമാകാൻ വനിതകളില്ല, ബംഗാളിൽ ടിഎംസിക്ക് മാത്രം 11 പേര്‍
ആവേശ മുന്നേറ്റം: ക്രെഡിറ്റ് സുരേന്ദ്രനോ സംഘടനാ സെക്രട്ടറിമാർക്കോ? ബിജെപിയിൽ തർക്കം

സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികള്‍ അടങ്ങിയതാണ് ഇത്തവണത്തെ 11 ടിഎംസി എംപിമാര്‍. അംഗനവാടി ടീച്ചര്‍, അഭിനേതാക്കള്‍, ഡോക്ടര്‍മാര്‍, ബിസിനസ് രംഗത്ത് കഴിവ് തെളിയിച്ചവര്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ ഭാഗങ്ങളെയും സ്ത്രീകളിലൂടെ പാര്‍ലമെന്റിലെത്തിക്കാന്‍ ടിഎംസിക്ക് സാധിച്ചു, അതും വമ്പിച്ച ഭൂരിപക്ഷത്തോടെ. ടിഎംസിയുടെ ഫയര്‍ ബ്രാന്‍ഡായ മഹുവ മൊയ്ത്ര സ്വന്തം തട്ടകമായ കൃഷ്ണനഗറില്‍ നിന്നും വിജയിച്ചത് 56,705 ഭൂരിപക്ഷം നേടിയായിരുന്നു. ബിഷ്ണുപൂരില്‍ നിന്നുള്ള സുജാത മൊണ്ടാല്‍ മാത്രമേ ടിഎംസിയില്‍ നിന്നും പരാജയം ഏറ്റു വാങ്ങിയുള്ളു. അതും കടുത്ത മത്സരം കാഴ്ചവെച്ചിട്ടാണെന്നതും നേട്ടമാണ്.

42 സീറ്റില്‍ 17 സീറ്റായിരുന്നു കഴിഞ്ഞ തവണ ബംഗാളില്‍ ടിഎംസി സ്ത്രീകള്‍ക്ക് നല്‍കിയത്. അതില്‍ ഒമ്പത് പേര്‍ മാത്രമേ വിജയിച്ചുള്ളു. എന്നാല്‍ ഇത്തവണ ഉറപ്പുള്ള മണ്ഡലങ്ങളില്‍ മത്സരിപ്പിച്ച് വനിതാ എംപിമാരുടെ എണ്ണം കൂട്ടുകയെന്ന രാഷ്ട്രീയ ലക്ഷ്യം ടിഎംസി നിറവേറ്റി. ബംഗാളിലെ ഗ്രാമങ്ങളിലെ ദരിദ്രരായ സ്ത്രീകളെപ്പോലും സഹായിക്കുന്ന സ്ത്രീ കേന്ദ്രീകൃത പദ്ധതികള്‍ ഇതിന് ചുക്കാന്‍ പിടിച്ചു. ലോക്‌സഭയില്‍ മാത്രമല്ല, ബംഗാള്‍ നിയമസഭയിലും സമാന രീതിയാണ് ടിഎംസി കൈക്കൊള്ളുന്നത്. 34 വനിതാ എംഎല്‍എമാര്‍ അടങ്ങിയ നിയമസഭ, മമതയെ കൂടാതെ 7 മന്ത്രിമാര്‍ ഭരിക്കുന്ന സംസ്ഥാനം. ഇന്നും രണ്ടോ മൂന്നോ മന്ത്രിസ്ഥാനങ്ങളില്‍ ഒതുങ്ങുന്ന നമുക്ക് ഇതൊക്കെ ഇപ്പോഴും ആശ്ചര്യമായി തുടരുകയാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in