തൃശൂരില്‍ കെ മുരളീധരന്‍, രാഹുല്‍ വയനാട്ടില്‍, കെ സി ആലപ്പുഴയില്‍; കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന്

തൃശൂരില്‍ കെ മുരളീധരന്‍, രാഹുല്‍ വയനാട്ടില്‍, കെ സി ആലപ്പുഴയില്‍; കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന്

ഇന്നലെ ഡല്‍ഹിയില്‍ ചേർന്ന കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിപ്പട്ടികയില്‍ അപ്രതീക്ഷിത നീക്കങ്ങളുമായി കോണ്‍ഗ്രസ്. തൃശൂരില്‍ ടി എന്‍ പ്രതാപന് പകരം വടകര എം പി കെ മുരളീധരന്‍ മത്സരിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. വടകരയില്‍ ഷാഫി പറമ്പിലും ആലപ്പുഴയില്‍ കെ സി വേണുഗോപാലും മത്സരിച്ചേക്കും. രാഹുല്‍ ഗാന്ധി സിറ്റിങ് സീറ്റായ വയനാട്ടില്‍ മത്സരിക്കാനും തീരുമാനമായതായാണ് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. സ്ഥാനാർഥി പട്ടിക സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.

ഇന്നലെ ഡല്‍ഹിയില്‍ ചേർന്ന കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. എഐസിസി ജെനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാല്‍ ആലപ്പുഴയിലേക്ക് എത്തും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കണ്ണൂരില്‍ തന്നെ മത്സരിക്കും. മറ്റെല്ലാ മണ്ഡലങ്ങളിലും സിറ്റിങ് എംപിമാരെ തന്നെ നിലനിർത്തിയേക്കും. വടകരയില്‍ ഷാഫി പറമ്പിലിനൊപ്പം കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖിന്റെ പേരും പരിഗണിക്കുന്നുണ്ട്. എന്നാല്‍ സിദ്ദിഖ് മത്സരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

തൃശൂരില്‍ കെ മുരളീധരന്‍, രാഹുല്‍ വയനാട്ടില്‍, കെ സി ആലപ്പുഴയില്‍; കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന്
പത്മജയെന്ന അപ്രതീക്ഷിത പിടിവള്ളി, വിവാദങ്ങൾ കടക്കാൻ ഇടതുമുന്നണി; പ്രതിരോധത്തിലാകുന്ന കോൺഗ്രസ്

തൃശൂരില്‍ ടി എന്‍ പ്രതാപന്റെ സ്ഥാനാർഥിത്വം ഏറെക്കുറെ ഉറപ്പിക്കുകയും പ്രചാരണം വലിയ തോതില്‍ ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം. പ്രതാപനായി തൃശൂരില്‍ ചുവരെഴുത്തുകളും പോസ്റ്ററുകളും നിറഞ്ഞിരുന്നു. പ്രതാപന്‍ തുടരും, പ്രതാപത്തോടെ എന്നായിരുന്നു പോസ്റ്ററുകളിലെ ടാഗ്‌ലൈന്‍. പാർട്ടി ആവശ്യപ്പെട്ടാല്‍ പിന്മാറുമെന്നും ആര് മത്സരിച്ചാലും ഒപ്പം നില്‍ക്കുമെന്നും പ്രതാപന്‍ വ്യക്തമാക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in