ഡിഎംകെയുമായി ധാരണ; തമിഴ്‌നാട്ടില്‍ ഇടത് പാര്‍ട്ടികള്‍ നാലു സീറ്റില്‍ മത്സരിക്കും

ഡിഎംകെയുമായി ധാരണ; തമിഴ്‌നാട്ടില്‍ ഇടത് പാര്‍ട്ടികള്‍ നാലു സീറ്റില്‍ മത്സരിക്കും

വ്യാഴാഴ്ച രാവിലെ ഡിഎംകെ ആസ്ഥാനത്തില്‍ നടന്ന അവസാനവട്ട ചര്‍ച്ചയിലാണ് പാര്‍ട്ടികള്‍ തമ്മില്‍ ധാരണയിലെത്തിയത്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെയും ഇടത് പാര്‍ട്ടികളും തമ്മില്‍ സീറ്റ് ധാരണയിലെത്തി. സിപിഐയും സിപിഎമ്മും രണ്ടുവീതം സീറ്റുകളില്‍ മത്സരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിലും രണ്ടുവീതം സീറ്റുകളിലാണ് ഇടത് പാര്‍ട്ടികള്‍ മത്സരിച്ചത്. ഏതൊക്കെ സീറ്റുകളിലാണ് ഇത്തവണ മത്സരിക്കുക എന്ന് പിന്നീട് തീരുമാനിക്കും. തിരുപ്പൂരും നാഗപട്ടണവുമാണ് സിപിഐയുടെ സിറ്റിങ് സീറ്റുകള്‍. കോയമ്പത്തൂരും മധുരയുമാണ് സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകള്‍. വ്യാഴാഴ്ച രാവിലെ ഡിഎംകെ ആസ്ഥാനത്ത്‌ നടന്ന അവസാനവട്ട ചര്‍ച്ചയിലാണ് ധാരണയായത്.

കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം ഡിഎംകെ സഖ്യത്തില്‍ എത്തുമെങ്കില്‍ സിപിഎമ്മിന് കോയമ്പത്തൂര്‍ സീറ്റ് വിട്ടുനല്‍കേണ്ടിവരും. കമലിന് രാജ്യസഭ സീറ്റോ, പാര്‍ട്ടിക്ക് ഒരു ലോക്‌സഭ സീറ്റോ നല്‍കാമെന്ന നിലപാടാണ് നിലവില്‍ ഡിഎംകെയ്ക്കുളളത്. ഇതേത്തുടര്‍ന്ന് കമല്‍ സഖ്യത്തില്‍ എത്തിയേക്കില്ലെന്ന റിപ്പോര്‍ട്ടുമുണ്ട്.

ഡിഎംകെയുമായി ധാരണ; തമിഴ്‌നാട്ടില്‍ ഇടത് പാര്‍ട്ടികള്‍ നാലു സീറ്റില്‍ മത്സരിക്കും
കടുത്ത നടപടിയുമായി കോണ്‍ഗ്രസ്; ഹിമാചലില്‍ കൂറുമാറിയ ആറ് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി

സിറ്റിങ് സീറ്റുകള്‍ക്ക് പുറമേ, ഓരോ സീറ്റ് കൂടി നല്‍കണമെന്ന് ഇടത് പാര്‍ട്ടികള്‍ ഡിഎംകെയോട് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് അടക്കമുള്ള മറ്റു സഖ്യകക്ഷികളുമായി ഡിഎംകെയുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

logo
The Fourth
www.thefourthnews.in